ഇന്ത്യൻ ഫുട്ബോളിന്റെ ടോപ്പ് ലീഗിക്ക് വരുന്ന വരവിൽ തന്നെ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുകയാണ് ശ്രീ നിധിയുടെ ഡക്കാൻ എഫ് സിയുടെ ലക്ഷ്യം. ഇന്ത്യൻ താരങ്ങളെ വാങ്ങിക്കൂട്ടുന്നതിന് ഒരു മടിയുമില്ല ഈ ക്ലബ്ബിന്. ഗോകുലം കേരളയുടെ മിക്ക കളിക്കാരെയും റാഞ്ചി കൊണ്ടുപോയതിന് പിന്നാലെ ഇപ്പോൾ മുഹമ്മദൻസിൽ നിന്നും ആണ് ശ്രീനിധി താരങ്ങളെ വാങ്ങിക്കൂട്ടുന്നത്.
മുന്നിലും പിന്നിലും എല്ലായിടത്തും അണി നിരത്താൻ അതി സമർത്ഥരായ ഇന്ത്യൻ താരങ്ങളെ ഇതിനോടകംതന്നെ ഈ ക്ലബ്ബ് വാങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ സൈനിങ് ആയി അവർ ടീമിലേക്ക് എത്തിച്ചത് മുഹമ്മദൻസിൽ നിന്നും സുരാജ് റാവത്തിനെയാണ്.
ശ്രീ നിധി ഡെക്കാൻ എഫ് സി എന്ന പേര് സമീപകാലത്താണ് എല്ലാവരും കേട്ടു തുടങ്ങിയത് എങ്കിലും ഇതിന് അഞ്ചു വർഷത്തിലേറെ പഴക്കമുണ്ട് 2015- ൽ ഒരു ഫുട്ബോൾ അക്കാദമി ആയാണ് ഈ ക്ലബ് ആരംഭിച്ചത്. 2015 പുതുവർഷദിനത്തിൽ ജനുവരി ഒന്നാം തീയതി തന്നെ ആയിരുന്നു ക്ലബ്ബിൻറെ ജനനം.
ഒരു ഫുട്ബോൾ അക്കാദമി എന്ന നിലയിൽ നിന്നും ഇന്നു കാണുന്ന നേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ പ്രാപ്തിയുള്ള ക്ലബ്ബിലേക്ക് ഉള്ള ശ്രീ നിധിയുടെ വളർച്ച ഒരു ഒറ്റരാത്രി കൊണ്ടുള്ള പരിവർത്തനം ആയിരുന്നില്ല. ചിട്ടയായ പരിശ്രമങ്ങളിലൂടെ എങ്ങനെ ഒരു വിജയകരമായ ടീമിനെ കെട്ടിപ്പെടുക്കാം എന്നതിൻറെ ഉദാഹരണമാണ് ശ്രീ നിധിയുടെ വിജയം
5 വർഷങ്ങൾക്കുശേഷം 2020 ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഐ ലീഗ് കളിക്കാൻ ആ ക്ലബ്ബിനെ ക്ഷണിക്കുകയായിരുന്നു . 2021-22 സീസണിൽ നേരിട്ട് ഇന്ത്യൻ ഐ ലീഗ് കളിക്കാനുള്ള അനുമതി ലഭിച്ച ശ്രീ നിധിയുടെ തീരുമാനം വരുന്നവരാവിൽ ചരിത്രം കുറിക്കാൻ തന്നെയാണ്.
എല്ലാം ഉറപ്പിച്ചു തന്നെയാണ് ലീഗിലേക്ക് വരുന്നതിനു മുന്നോടിയായി ശ്രീനിധി ഇത്രവലിയ സൈനിങ്ങ് മേള നടത്തുന്നത്. സമീപകാല ചരിത്രത്തിൽ ഇത്രയധികം താരങ്ങളെ സ്വന്തം ടീമിലേക്ക് ലോഡ് ചെയ്ത മറ്റൊരു ക്ലബ് ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് നിസ്സംശയം പറയാൻ കഴിയും.
ഇന്ത്യയിലെ ഒട്ടുമിക്ക ഐ ലീഗ് ഗ്രൂപ്പുകളിൽ നിന്നും പ്രതിഭാധനരായ ഇന്ത്യൻ താരങ്ങൾ ശ്രീ നിധിയിലേക്ക് മടങ്ങി കഴിഞ്ഞു അണിയറയിൽ ഒരുങ്ങുന്നത് ഒരു അഡാർ ഐറ്റം തന്നെയാണ്