in

LOVELOVE LOLLOL OMGOMG AngryAngry CryCry

മെസ്സിയെയോ റൊണാൾഡോയെയോ ആരെ പ്രതിരോധിക്കാനാണ് എളുപ്പം, ബ്രസീലിൻറെ വല്യേട്ടൻ പറയുന്നു…

അഞ്ച് തവണ റൊണാൾഡോക്കെതിരെ കളിച്ചിട്ടുള്ള സിൽവ പോർച്ചുഗീസിനെതിരെ ഒരു തവണ മാത്രമാണ് വിജയിച്ചത്. മെസ്സിക്കെതിരെയും ഒരു തവണ മാത്രമാണ് അദ്ദേഹം വിജയിച്ചത്. രണ്ട് കളിക്കാരും ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണെങ്കിലുംഒരാൾക്ക് അദേഹം അല്പ്പം മുൻതൂക്കം നൽകുന്നുണ്ട്.

Thiago Silva on Messi and Ronaldo

നിലവിൽ ലോക ഫുട്ബോളിലെ രണ്ട് അതികായന്മാർ ആണ് അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയും പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇവരിൽ ആരാണ് കേമൻ, അല്ലെങ്കിൽ ആരാണ് ഒരാൾക്ക് ഒരു പടിയെങ്കിലും മുന്നിൽ നിൽക്കുന്നത് എന്നതിനെ സംബന്ധിച്ച ചർച്ചകൾ കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഫുട്ബോൾ ലോകത്ത് നില നിൽക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ ചെൽസിയുടെ ഇംഗ്ളീഷ് പ്രീമിയർ ലീഗ് പോരാട്ടത്തിന് മുന്നോടിയായി ലയണൽ മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രതിരോധിക്കാൻ എളുപ്പമാണെന്ന തിയാഗോ സിൽവയുടെ പഴയ അഭിപ്രായങ്ങൾ വീണ്ടും ഉയർന്നു വരികയാണ്.

Thiago Silva on Messi and Ronaldo

അഞ്ച് തവണ റൊണാൾഡോക്കെതിരെ കളിച്ചിട്ടുള്ള സിൽവ പോർച്ചുഗീസിനെതിരെ ഒരു തവണ മാത്രമാണ് വിജയിച്ചത്. മെസ്സിക്കെതിരെയും ഒരു തവണ മാത്രമാണ് അദ്ദേഹം വിജയിച്ചത്. രണ്ട് കളിക്കാരും ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളാണെങ്കിലും, റൊണാൾഡോയെക്കാൾ മെസ്സിയെ പ്രതിരോധിക്കുക എന്നത് ബുദ്ധിമുട്ടാണെന്ന് ബ്രസീലിയൻ താരം പറഞ്ഞു.

“ചെറിയ വ്യത്യാസം എന്തെന്നാൽ, പന്ത് വൺ-ഓൺ-വണ്ണിലോ ടു-ഓൺ-വണ്ണിലോ വന്നാൽ മെസ്സിയെ തടയാൻ പ്രയാസമാണ്. റൊണാൾഡോയുടെ കാര്യത്തിൽ, ഇത് എളുപ്പമാണെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ഒരു കളിക്കാരന് അദ്ദേത്തിന്റെ ശൈലി പിന്തുടരാനാകും. മറ്റുള്ളവർക്ക് നിരീക്ഷിക്കാൻ കഴിയും – അത് ചെയ്യുന്നത് ഡിഫെൻസ് ഡ്യൂട്ടിയിലുള്ളവർക്ക് പിന്നിൽ കൂടുതൽ സുരക്ഷിതത്വം നൽകുന്നു.

എന്നിരുന്നാലും, മെസ്സിയും റൊണാൾഡോയും അവിശ്വസനീയമായ കാര്യങ്ങൾക്ക് കഴിവുള്ള കളിക്കാരാണ് – നെയ്മറെപ്പോലെ. എന്നിരുന്നാലും, മെസ്സിയെ പ്രതിരോധിക്കുക എന്നത് റൊണാൾഡോക്കെതിരെയുള്ളതിനേക്കാൾ ബുദ്ധിമുട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു.” സീനിയർ ബ്രസീലിയൻ താരം പറഞ്ഞു. ഇവരുടെയും പോരാട്ടം നടക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ചെൽസി പോരാട്ടത്തിനായി കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം.

തരംഗമായി മെസ്സി; ലോകമെങ്ങും മിശിഹാ മാജിക്…

ആദ്യ വിജയം ബംഗളൂരുവിനെതിരായാൽ വിജയത്തിൻറെ ലഹരി കൂടും…