രാഷ്ട്രീയപരമായും സാംസ്കാരികവുമായി നേരിട്ടിരുന്ന അടിച്ചമർത്തലുകളിൽ നിന്നും പൊരുതിക്കയറി സ്വാതന്ത്ര്യത്തിന്റെ ആകാശം കരസ്ഥമാക്കിയവരാണ് ക്രൊയേഷ്യ ജനത. സംഘർഷഭരിതമായ ഒരു ജീവിതത്തിൽനിന്നു കൊണ്ടും ഫുട്ബോൾ കയ്യിലെടുത്ത ഒരുകൂട്ടം താരങ്ങളുടെ മികവിൽ അവർ അൽഭുതങ്ങൾ സൃഷ്ടിക്കുവാനാണ് അവർ യൂറോയിൽ പന്തു തട്ടാൻ വന്നിരിക്കുന്നത്.
സ്പാനിഷ് ടീം ഓരോ തവണ അടിച്ചു നിർത്തുമ്പോഴും അവസാനശ്വാസംവരെ വിട്ടുകൊടുക്കാൻ തയ്യാറാവാത്ത പൊരുതാൻ തയ്യാറുള്ള ഒരു പോരാളിയുടെ പോരാട്ടവീര്യം ക്രൊയേഷ്യൻ ജനതയുടെ രക്തത്തിൽ എന്നപോലെ ഓരോ ക്രൊയേഷ്യൻ താരങ്ങളുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നിരുന്നു എന്ന് അവരുടെ കളിക്കളത്തിലെ പ്രകടനം തെളിയിച്ചു. പക്ഷെ ചരിത്രം ആവർത്തിക്കുകയായിരുന്നു.
അല്ലെങ്കിലും ചരിത്രപുസ്തകത്തിൽ നാം കണ്ട, നമ്മെ ത്രസിപ്പിച്ച ധീരരായ പോരാളികൾ എല്ലാവരും അങ്ങനെയാണല്ലോ ആധുനിക പടക്കോപ്പുകളും ചാണക്യ തന്ത്രങ്ങളുമായി അധിനിവേശ ശക്തികൾ ആഞ്ഞടിക്കുമ്പോൾ സിരകളിൽ അഭിമാന ബോധം നിറച്ച പൊരുതാനുള്ള ഊർജം മാത്രം നിറച്ചു പോരടിക്കുന്ന പോരാളികൾ തോറ്റു വീഴും, പൃഥ്വിരാജ് ചൗഹാനും, പോറസ്സും, നെപ്പോളിയനും, ചെഗുവേരയും ഭഗത് സിങ്ങും എല്ലാം ആ ഗണത്തിൽ പെട്ടവരായിന്നു അവർക്കൊപ്പം വാഴ്ത്തപ്പെടും പരാജയത്തിലും കണ്ണീരിലും തോറ്റു കൊടുക്കാൻ മൻസില്ലാത്ത ക്രൊയേഷ്യൻ വീരഗാഥ, അവർ ഹൃദയങ്ങളിൽ വിജയിച്ചു കഴിഞ്ഞു
സാറാബിയയെയും മൊറാറ്റയെയും ഫെറാൻ ടോറസിനെയും മുന്നേറ്റ നിരയിലും പെഡ്രി ബുസ്കെറ്സ് കൊക്കെ എന്നിവരെ മധ്യ നിരയിലും അണിനിരത്തിയാണ് സ്പാനിഷ് കോച്ച് ലൂയിസ് എൻറികെ അട്ടിമറികൾക്കു പേര് കേട്ട ക്രോയേഷ്യക്കെതിരെ തന്ത്രങ്ങൾ മെനഞ്ഞത്. ക്രോയേഷ്യയുടെ കരുത്തു റെബിച്ചും മോഡ്രിച്ചും കോവസിച്ചും അണിനിരക്കുന്ന ആക്രമണ നിരയും.
ആദ്യ പകുതിയിൽ തന്നെ കൊക്കെയും അൽവാരോ മൊറാട്ടയും തങ്ങൾക്കു ലഭിച്ച മികച്ച അവസരങ്ങൾ നഷ്ടപ്പെടുത്തിയത് സ്പെയിൻ നിരയുടെ ഫിനിഷിങ് പോരായ്മയുടെ നേർക്കാഴ്ചയായി. 20ആo മിനുട്ടിൽ ബാക്ക് പാസ് നൽകിയ പന്തു സ്പാനിഷ് ഗോളി ഉനൈ സൈമൺ വരുത്തിയ നീതീ കരിക്കാനാകാത്ത പിഴവിൽ നിന്നും ക്രോയേഷ്യ ലീഡ് കണ്ടത്തി.
ഗോൾ വീണതോടെ ഉണർന്നു കളിച്ച സ്പാനിഷ് മുന്നേറ്റ നിര ക്രോയേഷ്യൻ പ്രതിരോധ നിരയെ ആകേ സമ്മർദ്ദത്തിലാക്കി 38ആo മിനുട്ടിൽ സറബിയയിലൂടെ അവർ സമനില ഗോൾ കണ്ടെത്തി. പിന്നെ എടുത്തു പറയാൻ കാര്യമായ സംഭവ വികാസങ്ങൾ ഇല്ലാതെ ആദ്യ പകുതി അവസാനിച്ചു.
അട്ടിമറിക്ക് ഇടം കൊടുക്കരുതെന്ന് തീരുമാനിച്ചുറപ്പിച്ചതു പോലെ തന്നെയായിരുന്നു സ്പെയിന്റെ ആക്രമണം. ജയിച്ചേ തീരൂ എന്ന വാശിയിലാണ് മുന്നേറ്റത്തിൽ ഓരോ നിമിഷവും കളിച്ചത് എന്ന് വ്യക്തമായി കാണാൻ കഴിയുന്നുണ്ടായിരുന്നു. ബോൾ പൊസഷനിലും ഷോട്ടുകളിലും പാസിങ് കൃത്യയിൽ ആധിപത്യം കുറച്ചെങ്കിലും, എല്ലാത്തിലും സ്പെയിൻ മുന്നിൽ തന്നെയായിരുന്നു.
അതിൻറെ ഫലം അവർക്ക് കിട്ടി രണ്ടാം പകുതിയിൽ സ്‌കോർ ബോഡിൽ സ്പെയിൻ അക്ഷരാർഥത്തിൽ അഴിഞ്ഞാടി എന്ന് വേണമെങ്കിൽ പറയാം. 57 ആം മിനിൽ ആസ്പിലിക്യൂട്ടയിലൂടെ രണ്ടാം ഗോൾ നേടിയ സ്പാനിഷ് ടീം 76 ആം മിനിട്ടിൽ ടോറസിലൂടെ ലീഡ് ഉയർത്തി. എന്നാൽ 85ആം മിനിറ്റിൽ സ്പെയിന്റെ സ്വപ്നങ്ങളുടെ ആകാശത്തേക്ക് ആശങ്കയുടെ കരിനിഴൽ പടർത്തിക്കൊണ്ട് ഒരിസിച് ക്രൊയേഷ്യക്കായി രണ്ടാം ഗോൾ നേടി.
നീറിയെരിഞ്ഞ ക്രൊയേഷ്യൻ പട ആളിക്കത്തുകയായിരുന്നു പിന്നീട് അങ്ങോട്ട്, പുൽപ്പടർപ്പുകൾക്ക് കാട്ടു തീ പിടിപ്പിക്കാൻ പോന്ന ചുട്ടു പൊള്ളുന്ന പോരാട്ടം ആയിരുന്നു പിന്നെ കണ്ടത്. ഇഞ്ചുറി ടൈമിൽ പാസാലിച്ചിലൂടെ മൂനാം ഗോൾ നേടി അവർ കളി അധിക സമയത്തേക്ക് നീട്ടി, എന്നാൽ ആവേശം നിറഞ്ഞു നിന്ന അധിക സമയത്ത് നൂറാം മിനിറ്റിൽ അൽവാറോ മൊറാത്തയുടെ ഗോളിൽ സ്പെയിൽ ലീഡെടുത്തു. 4-3 ന് മുന്നിലായി 3 മിനിറ്റുകൾക്ക് ശേഷം ഓയർസബാൽ ഒരു ഗോൾ കൂടി നേടി ക്രൊയേഷ്യൻ ടീമിനെ പിടിച്ചുലച്ചു, അവർ 5- 3 ആയി ലീഡ് ഉയർത്തി.
അല്ലെങ്കിലും ചരിത്രപുസ്തകത്തിൽ നാം കണ്ട, നമ്മെ ത്രസിപ്പിച്ച ധീരരായ പോരാളികൾ എല്ലാവരും അങ്ങനെയാണല്ലോ ആധുനിക പടക്കോപ്പുകളും ചാണക്യ തന്ത്രങ്ങളുമായി അധിനിവേശ ശക്തികൾ ആഞ്ഞടിക്കുമ്പോൾ സിരകളിൽ അഭിമാന ബോധം നിറച്ച പൊരുതാനുള്ള ഊർജം മാത്രം നിറച്ചു പോരടിക്കുന്ന പോരാളികൾ തോറ്റു വീഴും, പൃഥ്വിരാജ് ചൗഹാനും, പോറസ്സും, നെപ്പോളിയനും, ചെഗുവേരയും ഭഗത് സിങ്ങും എല്ലാം ആ ഗണത്തിൽ പെട്ടവരായിന്നു അവർക്കൊപ്പം വാഴ്ത്തപ്പെടും പരാജയത്തിലും കണ്ണീരിലും തോറ്റു കൊടുക്കാൻ മൻസില്ലാത്ത ക്രൊയേഷ്യൻ വീരഗാഥ, അവർ ഹൃദയങ്ങളിൽ വിജയിച്ചു കഴിഞ്ഞു
കൂടുതൽ വിവരങ്ങൾ ആപ്‌ഡേറ്റ് ആയികൊണ്ടിരിക്കുന്നു ഏതാനും നിമിഷങ്ങൾക്ക് ശേഷം റീഫ്രഷ് ചെയ്ത് നോക്കിയാൽ പൂർണമായ ആർട്ടിക്കിൾ വായിക്കാൻ കഴിയും