in , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് മറ്റൊരു താരംകൂടി മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക്…

ഈ സീസണിലെ 30 മത്സരങ്ങളിൽ സ്പോർട്ടിംഗ് ലിസ്ബണ് വേണ്ടി ബൂട്ട് കെട്ടിയാ അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടുതവണ താരത്തിന്റെ മത്സരം വീക്ഷിക്കാൻ പോർച്ചുഗലിലേക്ക് സ്കൗട്ടിനെ അയച്ചിരുന്നു.

മാഞ്ചേസ്റ്റർ യുണൈറ്റഡ് സ്പോർട്ടിങ് ലിസ്ബണ് പ്രണയം വർധിക്കുന്നു.സ്പോർട്ടിങ് ലിസ്ബണിൽ നിന്ന് മറ്റൊരു മധ്യനിര താരത്തെ കൂടി ടീമിലെത്തിക്കാൻ മാഞ്ചേസ്റ്റർ യുണൈറ്റഡ്.

പ്രമുഖ മാധ്യമമായ ഡെയിലി മെയിലിന്റെ റിപ്പോർട്ട്‌ പ്രകാരം സ്പോർട്ടിങ്‌ ലിസ്ബൺ ന്റെ മധ്യനിര താരം ജോവോ പാൽഹിൻഹയെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ ശ്രമിക്കുന്നത്.

നിലവിൽ 25 മില്യൺ യൂറോയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. ടോട്ടൻഹാം ഹോട്ട്സ്പറും, വോൾസും, ന്യൂകാസിൽ യുണൈറ്റെഡും എന്നീ ടീമുകളും താരത്തിന് വേണ്ടി ശക്തമായി രംഗത്തുണ്ട്.

ഈ സീസണിലെ 30 മത്സരങ്ങളിൽ സ്പോർട്ടിംഗ് ലിസ്ബണ് വേണ്ടി ബൂട്ട് കെട്ടിയാ അദ്ദേഹം ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡ് എട്ടുതവണ താരത്തിന്റെ മത്സരം വീക്ഷിക്കാൻ പോർച്ചുഗലിലേക്ക് സ്കൗട്ടിനെ അയച്ചിരുന്നു.

കഴിഞ്ഞവർഷം താരത്തെ യുണൈറ്റഡ് ടീമിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും 33 മില്യൺ യൂറോ തുക സ്പോർട്ടിംഗ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ആ നീക്കം നടന്നിരുന്നില്ല. നിലവിൽ 25 മില്യൺ യൂറോയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

തന്റെ പിൻഗാമികളായ റൊണാൾഡോയുടെ ബ്രൂണോയുടെയും പാത പിന്തുടരാൻ പാൽഹിൻഹ തയ്യാറായാൽ അടുത്ത സീസണിൽ താരത്തെ തീയറ്റർ ഓഫ് ഡ്രീംസിൽ കണ്ടേക്കാം.

ബാർസലോനയുടെ എക്കാലത്തെയും മികച്ച താരങ്ങളെ തിരഞ്ഞെടുത്തു ആരാധകർ, മെസ്സി രണ്ടാമത്…

സഞ്ജുവിനെ വിമർശിച്ചു മുൻ പാകിസ്ഥാൻ താരം…