in

LOVELOVE LOLLOL OMGOMG CryCry AngryAngry

ആരാധകരോട് സഹായമഭ്യർത്ഥിച്ചു മുൻ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ രംഗത്ത്

2015ൽ ആയിരുന്നു കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ആം റാങ്കിൽ ഉണ്ടായിരുന്ന ഇന്ത്യയെ 96ആം റാങ്ക് വരെ എത്തിക്കാൻ കോൺസ്റ്റന്റൈന് ആയി. ഏഷ്യൻ കപ്പ് യോഗ്യതയും തായ്ലാന്റിനെതിരായ ചരിത്ര വിജയവും ഒക്കെ കോൺസ്റ്റന്റൈന്റെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയ നല്ല നേട്ടങ്ങളാണ്.

stephen constantine

ഇന്ത്യൻ ഫുട്‍ബോൾ പരിശീലകരിൽ ഏറ്റവും മികച്ചയാൾ , 2015 മുതൽ ഇന്ത്യൻ ഫുട്‍ബോൾ ടീമിനെ തോളിലേറ്റിയ ഇന്ത്യൻ ഫുട്‍ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റിയ പരിശീലകൻ. ഇപ്പോൾ ആരാധകരുടെ സഹായമഭ്യർത്ഥിച്ച് രംഗത്തുവന്നിരിക്കുകയാണ്.

2015ൽ ആയിരുന്നു കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അന്ന് 173ആം റാങ്കിൽ ഉണ്ടായിരുന്ന ഇന്ത്യയെ 96ആം റാങ്ക് വരെ എത്തിക്കാൻ കോൺസ്റ്റന്റൈന് ആയി. ഏഷ്യൻ കപ്പ് യോഗ്യതയും തായ്ലാന്റിനെതിരായ ചരിത്ര വിജയവും ഒക്കെ കോൺസ്റ്റന്റൈന്റെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയ നല്ല നേട്ടങ്ങളാണ്.

stephen constantine

എന്നാൽ കോൺസ്റ്റന്റൈന്റെ ഫുട്ബോൾ ശൈലി പലപ്പോഴും വൻ വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ഒപ്പം കോൺസ്റ്റന്റൈന്റെ ടീം സെലക്ഷനും പലപ്പോഴും വിവാദത്തിൽ ആയിരുന്നു. എന്തായാലും ഇന്ത്യൻ ഫുട്ബോളിനെ തിരികെ ലോക ശ്രദ്ധയിൽ കൊണ്ടു വരാൻ കോൺസ്റ്റന്റൈന് ആയി. ഒപ്പം ഒരുപാട് യുവ താരങ്ങൾക്ക് രാജ്യാന്തര അരങ്ങേറ്റം നൽകാനും കോൺസ്റ്റന്റൈന് ആയി.

രണ്ടു മാസങ്ങൾക്കു മുമ്പ് അദ്ദേഹത്തിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് ആരോ ഹാക്ക് ചെയ്തു ഗെയിമിംഗ് വീഡിയോ ക്രിയേറ്റർ പേജായി ഉപയോഗിക്കുകയാണെന്നും, ഫേസ്ബുക്ക് അധികൃതരെ ബന്ധപ്പെട്ടിട്ടും അവരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. ഇതിന് പരിഹാരം കാണാൻ ഒരു ഔദ്യോഗിക പരാതി നൽകുവാൻ ആരെങ്കിലും തന്നെ സഹായിക്കണം എന്ന് അദ്ദേഹം ആരാധകരോട് അഭ്യർത്ഥിക്കുകയാണ്

ഉമ്രാൻ മാലിക്കിനെ സെലക്ടർമാർ സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് മുൻ ഇന്ത്യൻ പരിശീലകൻ

എ എഫ് സി ചാമ്പ്യൻസ് ലീഗ് സ്റ്റാർ സ്പോർട്സിൽ കാണാം..