in ,

LOVELOVE LOLLOL

സ്റ്റീഫൻ കോൺസ്റ്റന്റൈന് ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്??

2016 ലെ സാഫ് ചാമ്പ്യൻഷിപ് ഇന്ത്യക്ക് വേണ്ടി അദ്ദേഹം നേടി കൊടുത്തിരുന്നു. കൂടാതെ 2018 ലെ ഇന്റർ കോണ്ടിനെന്റൽ കപ്പും അദ്ദേഹത്തിന് കീഴിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.അദ്ദേഹം ഇന്ത്യൻ ഫുട്ബോളിലേക്ക് തിരകെ വരുമോ എന്ന് അറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

stephen constantine

മുൻ ഇന്ത്യൻ ഹെഡ് കോച്ച്, സ്റ്റീഫൻ കോൺസ്റ്റന്റൈനെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) ടീമായ ചെന്നൈയിൻ എഫ്‌സി അവരുടെ മാനേജർ സ്ഥാനത്തിനായി അഭിമുഖം നടത്തി.ക്ലബ് അടുത്ത സീസണിലെക്കുള്ള കിരീടം ലക്ഷ്യം വെച്ച് തന്നെയാണ് അദ്ദേഹത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്.ഇന്ത്യൻ പുരുഷ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന കോൺസ്റ്റന്റൈൻ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ട്വിറ്ററിൽ വാർത്ത ശരിയാണോ എന്ന് ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് ക്രിയാത്മകമായി മറുപടി നൽകി ഇക്കാര്യം സ്ഥിരീകരിച്ചു.

2015 മാർച്ചിൽ ഫിഫ ലോക റാങ്കിംഗിൽ 173 മതായിരുന്നപ്പോൾ ആണ് കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലകനായി സ്ഥാനമേൽക്കുന്നത്.2018 ഡിസംബറിൽ 97-ലേക്ക് ഇന്ത്യയെ എത്തിച്ചതോടെ അദ്ദേഹം 2019-ൽ മാനേജർ സ്ഥാനം രാജിവച്ചു..”ഇതൊരു അത്ഭുതകരമായ യാത്രയാണ്. ഞങ്ങൾ ഒരുമിച്ച് ഒരുപാട് ദൂരം സഞ്ചരിച്ചു, ലോകം അതെല്ലാം കണ്ടു,” മുൻ എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ രാജിക്ക് ശേഷം അന്ന് പ്രതികരിച്ച വാക്കുകളാണ് ഇത്.

രണ്ട് തവണ ഐ‌എസ്‌എൽ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി ഈ അടുത്ത കാലത്ത് മോശം ഫോമിലാണ്. ചെന്നൈയിൻ എഫ് സി യിലേക്ക് അദ്ദേഹം വരുവോ എന്ന് കണ്ടറിയേണ്ടി വരും..2022 ജനുവരിയിൽ സിംഗപ്പൂർ ദേശീയ ടീമിന്റെ ഒഴിവുള്ള മാനേജർ റോളിലേക്ക് അദ്ദേഹത്തെ പരിഗണിച്ചിരുന്നു.

2016 ലെ സാഫ് ചാമ്പ്യൻഷിപ് ഇന്ത്യക്ക് വേണ്ടി അദ്ദേഹം നേടി കൊടുത്തിരുന്നു. കൂടാതെ 2018 ലെ ഇന്റർ കോണ്ടിനെന്റൽ കപ്പും അദ്ദേഹത്തിന് കീഴിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.അദ്ദേഹം ഇന്ത്യൻ ഫുട്ബോളിലേക്ക് തിരകെ വരുമോ എന്ന് അറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

ആൽബി സെലസ്റ്റേകൾക്ക് മറ്റൊരു കിരീടധാരണം

സുഹൈറിന് വേണ്ടി ഈസ്റ്റ്‌ ബംഗാളും രംഗത്ത്..