in ,

ഭയപ്പെടുത്തി ഹൃദയം കീഴ്‌പ്പെടുത്തിയവൻ ഒരേയൊരു സ്പീഡ് ബോണ്ട്

story of bond gun

എതിരാളികളെ കൊന്നു തള്ളി പോണ്ടിങ് എന്ന നായകനൊപ്പം ഓസീസ് ജൈത്രയാത്ര നടത്തിയൊരു കാലമുണ്ട് ക്രിക്കറ്റിൽ അവർക്കെതിരെ എതിരാളികൾ സ്വന്തമാക്കുന്ന സെഞ്ചുറികളും 5 വിക്കറ്റുകൾക്കും ആരാധകർ ഒരുപാട് മൂല്യമിട്ടൊരു കാലം.

ഷെയിൻ ബോണ്ടിന്റെ കരിയർ ഓർക്കുമ്പോൾ ആദ്യം ഓർമ്മകൾ നയിക്കുന്നത് ആ മഹാമേരുക്കൾക്കെതിരെ അയാൾ നടത്തിയ പോരാട്ടങ്ങളിലേക്കാണ് ,സ്വിങ്ങും വേഗതയും കൊണ്ട് അയാൾ ആ മഞ്ഞ കുപ്പായക്കാരെ കാറ്റിൽ പറത്തിയ എത്രെയെത്ര നിമിഷങ്ങൾ.

ഏകദിന കരിയറിൽ സ്വന്തമാക്കിയ 147 വിക്കറ്റുകളിൽ 44 ഉം ആ കാലത്തെ മികച്ചവർക്കെതിരെ ,മൂന്നാമനായിറങ്ങി ചരിത്രത്തിൽ സ്ഥാനം സ്വന്തമാക്കുന്ന ഓസീസിന്റെ ഇരട്ടച്ചങ്കനായ നായകനെ തന്റെ ആദ്യ 6 മത്സരങ്ങളിൽ പവലിയനിലേക്കയച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ബോണ്ട് ,ടെസ്റ്റിലേയും ഏകദിനത്തിലെയും മോഹിപ്പിക്കുന്ന ആവറേജ്, അവിടെ അയാളെ തകർക്കാൻപരിക്കുകൾക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളു.

ആ റോൾ പരിക്കുകൾ മനോഹരമാക്കിയപ്പോൾ നഷ്ടപെട്ടത് ഫാസ്റ്റ് ബൗളിങ്ങിന്റെ മനോഹാരിതയായിരുന്നു ആ അഴകുള്ള ക്ലീൻ ആക്ഷനിൽ നിന്ന് ഇരുപത്തി രണ്ടു വാരയിലേക്ക് പതിക്കുന്ന ബോളുകൾ കൂടുതൽ ആസ്വദിക്കാൻ സാധിക്കാഞ്ഞത് ഓരോ ക്രിക്കറ്റ് ആരാധകരുടേയും എക്കാലത്തെയും നഷ്ടങ്ങളായിരുന്നു.

മഞ്ഞകുപ്പായ തകർത്തെറിയുന്ന ബോണ്ട് എന്നും കാണാൻ ആഗ്രഹിച്ചിരുന്ന സൗന്ദര്യമായിരുന്നെങ്കിൽ ഇന്ത്യക്കെതിരെ ഓടിയടുക്കുന്ന ആ രൂപം പേടിപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അവിടെ 2003 വേൾഡ് കപ്പിൽ 146 എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യയെ വീരുവിനെയും ഒരു അൺപ്ളെയബിൾ യോർക്കറിൽ ദാദയെയും മടക്കി അയാൾ ആഘോഷിച്ചപ്പോൾ ഭീതിയോടെ ആ ആക്രമണകാരിയെ നോക്കിയിരുന്ന ഓർമ്മകളുണ്ട്.

2005 ലെ വീഡിയോകോൺ കപ്പിൽ ഗാംഗുലിക്കെതിരെ അയാൾ വർഷിക്കുന്ന ആ ആദ്യ ഓവറുകളോളം ഭീതിപ്പെടുത്തി ബോളുകൾ ഈ ഓര്മ്മകളിലില്ല ,തന്റെ 7 ഓവർ സ്പെല്ലിൽ 5 ബാറ്റ്‌സ്മാൻമാരെ പുറത്തേക്കാനയിച്ചു ബോണ്ട് ഫാസ്റ്റ് ബോളിങ്ങിന്റെ വന്യതയും മനോഹാരിതയും പ്രദർശിപ്പിച്ച ആ ദിനങ്ങൾ.

ഓർമ്മയിലേക്ക് വരുന്നത് ഒരിക്കലും മറക്കാനാവാത്ത ആ വേൾഡ് കപ്പിലെ സ്പെല്ലാണ് ,കിവികൾ തോല്കുമ്പോഴും ബോണ്ട് ജയിച്ച ആ ദിനമാണ്.

2003 വേൾഡ് കപ്പിലേ ഗ്രൂപ്പിലെ 7 മത്സരവും ജയിച്ചു അജയ്യരായി മുന്നേറുന്ന ആ ഓസീസ് പട.

അന്ന് സൂപ്പർസിക്സിൽ പോർട്ട് എലിസബെത്തിൽ കിവീസ് അവരെ നേരിടാനിറങ്ങുകയാണ്.

അവിടെ തന്റെ കരിയറിലുടനീളം ആ മഞ്ഞക്കുപ്പായക്കാരെ വിറപ്പിച്ച ബോണ്ട് ഒരു കൊടുങ്കാറ്റായി വീശുന്നതിനായിരുന്നു പിന്നീട് ക്രിക്കറ്റ് ലോകം സാക്ഷ്യം വഴിച്ചത്.

ഹെയ്ഡനെ മക്കല്ലത്തിന്റെ കൈകളിൽ എത്തിച്ചതിന്റെ ആഘാതം മാറും മുന്നേ ഒരു ഫുൾ ലെങ്ത് ഡെലിവെറിയിൽ ഗില്ലി വിക്കറ്റിന് മുന്നിൽ കുടുങ്ങുകയാണ് ..അടുത്തത് തന്റെ ചെറിയ കരിയറിൽ 7 തവണ വീഴ്ത്തിയ പോണ്ടിങ്ങിനെ സ്ലിപ്പിൽ ഫ്ലെമിങ്ങിന്റെ കൈകളിൽ എത്തിക്കുന്ന കാഴ്ച്ച ..പിന്നീട് മാർട്ടിനും ഹോഗ്ഗും ഹാർവിയുമൊക്കെ അയാൾക്ക് മുന്നിൽ കീഴടങ്ങുന്നുണ്ട്.

അവിടെ പലരുടെയും കാല്പാദം തകരുന്നുണ്ട് ,വിക്കറ്റുകൾ വായുവിൽ നൃത്തമാടുന്നുണ്ട് ….ഓസീസിന്റെ പേര് കേട്ട ആ ടോപ് ഓർഡറിനെ ഒറ്റക്കയാൾ കാറ്റിൽ പറത്തുകയാണ് ,അഗ്ഗ്രസ്സീവ് ഫാസ്റ്റ് ബൗളിങ്ങിന്റെ അങ്ങേ അറ്റം. അസാമാന്യ വേഗത്തോടൊപ്പം ലൈനും ലെങ്തും കാത്തു സൂക്ഷിച്ചു ആ മനോഹര ആക്ഷനിൽ പിറക്കുന്ന ഓരോ ബോളുകളും വിക്കറ്റുകൾ സമ്മാനിക്കുമെന്ന തോന്നൽ ജനിപ്പിച്ച ദിനം.

10 ഓവറിൽ വെറും 23 റൺസ് വഴങ്ങി അന്നയാൾ എറിഞെടുത്ത ആ 6 വിക്കറ്റുകൾ കിവികളെ സെമിയിലേക്ക് അടുപ്പിക്കുമെന്നുള്ള ചിന്തകൾ സമ്മാനിച്ച ആ നിമിഷം ,അവിടെ ബെവനും ബിക്കലും രക്ഷകരായപ്പോൾ ബോണ്ട് പുറത്തെടുത്ത ഹീറോയിസം കിവീസ് ബാറ്റ്‌സ്മാന്മാർക്ക് പുറത്തെടുക്കാൻ സാധിക്കാതെ വന്നപ്പോൾ വീണ്ടും ഓസീസ് ജയിച്ചു കയറുകയാണ്.

ആസ്വദിച്ച ആ ചെറിയ കാലങ്ങളിൽ ഇത്രത്തോളം ഹൃദയത്തിൽ കയറിയ വിദേശ മുഖങ്ങൾ കുറവായിരുന്നു ,അവിടെ ഫാസ്റ്ബൗളിങ്ങിന്റെ എക്കാലത്തെയും സൗന്ദര്യം തുളുമ്പിയ ബോണ്ടിങ്ങനെ എന്നും നിറഞ്ഞു നിൽക്കും.

യൂറോയെ ആവേശം കൊള്ളിക്കാൻ സ്‌കോട്ടിഷ് പോരാളികൾ EURO Trailer

കോപ്പയിലെ അട്ടിമറി വീരന്മാർ ഇക്കുറി കോപ്പ നേടുമോ…COPA Trailer