in , ,

LOVELOVE AngryAngry OMGOMG LOLLOL

സൂപ്പർ പരിശീലകനൊപ്പം സൂപ്പർ താരവും യുണൈറ്റഡിലേക്ക്….

കഴിഞ്ഞ സീസണിൽ സൗ പോളയിൽ നിന്നാണ് അദ്ദേഹം അജാക്സിൽ എത്തിയത്. ബ്രസീലിന്റെ ഭാവിയെന്ന് ഇതിനോടകം താരം വിശേഷിക്കപ്പെട്ട് കഴിഞ്ഞു. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ നാലു അസ്സിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

അജാക്സ് സൂപ്പർ പരിശീലകൻ അടുത്ത സീസണിൽ മാഞ്ചേസ്റ്റർ യുണൈറ്റഡിലെത്തിയാൽ ബ്രസീലിയൻ സൂപ്പർ താരം ആന്റണിയും അദ്ദേഹത്തിന് ഒപ്പം മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന് പരക്കെ റിപ്പോർട്ടുകൾ.

ഈ സീസണിന്റെ അവസാനം താത്കാലിക പരിശീലകനായ രാൾഫ് രാഗ്നിക്ക് സ്ഥാനമൊഴിയുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റിപ്പോർട്ട്‌ ചെയ്തിരുന്നു.എറിക് ടെൻ ഹാഗ് അടുത്ത യുണൈറ്റഡ് പരിശീലകനാകാനാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്

അത് കൊണ്ട് തന്നെ എറിക് ടെൻ ഹാഗിന്റെ പ്രത്യേക താല്പര്യം പ്രകാരം ആന്റണി മാഞ്ചേസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയേക്കുമെന്ന് പ്രമുഖ മാധ്യമായ ഗോൾ. കോം റിപ്പോർട്ട്‌ ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ സൗ പോളയിൽ നിന്നാണ് അദ്ദേഹം അജാക്സിൽ എത്തിയത്. ബ്രസീലിന്റെ ഭാവിയെന്ന് ഇതിനോടകം താരം വിശേഷിക്കപ്പെട്ട് കഴിഞ്ഞു. ഈ സീസൺ ചാമ്പ്യൻസ് ലീഗിൽ നാലു അസ്സിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.

ലിവർപൂൾ ചെൽസി എന്നീ പ്രമുഖ പ്രീമിയർ ലീഗ് ക്ലബ്ബുകളും താരത്തിന് വേണ്ടി രംഗത്തുണ്ട്.

എമ്പാപ്പേ പ്രീമിയർ ലീഗിലേക്കോ??..

ഓൾഡ് ട്രാഫോഡിൽ ലിവർപൂൾ ഇതിഹാസങ്ങളും മാഞ്ചേസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങളും തമ്മിൽ ഏറ്റുമുട്ടും…