in ,

CryCry LOVELOVE OMGOMG AngryAngry

സൂപ്പർ താരം ബാംഗ്ലൂർ ക്യാമ്പ് വിട്ടു..

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് തൊട്ടുപിന്നാലെ കുടുംബത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് അദ്ദേഹം ബബ്ബിൾ വിട്ടത്.ഒരു ദിവസത്തേക്ക് മാത്രമാണ് താരം ടീമിൽ നിന്ന് വിട്ടു നിൽക്കുന്നത്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിന്റെ ഇന്ത്യൻ സൂപ്പർ താരം ഹർഷൽ പട്ടേൽ ബാംഗ്ലൂർ ക്യാമ്പ് വിട്ടു.ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്‌ പ്രകാരം ഒരു കുടുംബാംഗത്തിന്റെ മരണത്തെ തുടർന്നാണ് അദ്ദേഹം ബാംഗ്ലൂർ ക്യാമ്പിൽ നിന്ന് വിട്ട് നിൽക്കുന്നത്.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് തൊട്ടുപിന്നാലെ കുടുംബത്തിലുണ്ടായ ദുരന്തത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷമാണ് അദ്ദേഹം ബബ്ബിൾ വിട്ടത്.ഒരു ദിവസത്തേക്ക് മാത്രമാണ് താരം ടീമിൽ നിന്ന് വിട്ടു നിൽക്കുന്നത്.

ഏപ്രിൽ 12 ന്ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെ നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ ഹർഷൽ കളിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ഈ സീസണിൽ ഗംഭീര ഫോമിൽ പന്ത് എറിയുന്ന ഹർഷൽ ബാംഗ്ലൂരിന് വേണ്ടി നാലു കളികളിൽ നിന്ന് ആറു വിക്കറ്റും സ്വന്തമാക്കിട്ടുണ്ട്.

വണ്ടർ ഗോളുമായി ഇന്ത്യൻ ഫുട്ബോളിൽ ഇടിമുഴക്കം തീർക്കാൻ മറ്റൊരു ഛേത്രി കൂടി അവതരിച്ചു; ഗോൾ വീഡിയോ കാണാം

വിൻസിക്ക് പകരം മറ്റൊരു സ്പീഡി വിങ്ങറെ സ്വന്തമാക്കുവൻ കേരളാ ബ്ലാസ്‌റ്റേഴ്‌സ്