in

LOVELOVE LOLLOL OMGOMG AngryAngry CryCry

വണ്ടർ ഗോളുമായി ഇന്ത്യൻ ഫുട്ബോളിൽ ഇടിമുഴക്കം തീർക്കാൻ മറ്റൊരു ഛേത്രി കൂടി അവതരിച്ചു; ഗോൾ വീഡിയോ കാണാം

മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ആയുഷ് ദേവ് ക ഛേത്രി ബോക്സിന് പുറത്തുനിന്ന് നേടിയ തകർപ്പൻ ഗോൾ അദ്ദേഹത്തിൻറെ ഫിനിഷിംഗ് മികവ് തെളിയിച്ചിരിക്കുകയാണ്. കരിയറിൽ അധികം ഗോളുകൾ ഒന്നും ഇതുവരെ നേടുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും തേച്ചു മിനുക്കി എടുത്തു നോക്കിയാൽ ഒരു കിടിലൻ താരം തന്നെയായി മാറും ഈ ഫിനിഷർ

ഇന്ത്യൻ ഫുട്ബോളിലെ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എല്ലാം സുനിൽ ഛേത്രി എന്ന നായകൻ തന്നെയാണ്. ഐഎം വിജയനും ബൈച്ചുഗ് ബൂട്ടിയയും ബൂട്ട് അഴിച്ച ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ പ്രതീക്ഷകളുടെ പതാക വാഹകനായി അന്നും ഇന്നും എന്നും തിളങ്ങി നിൽക്കുന്നത് സുനിൽ ഛേത്രി എന്ന ഇന്ത്യൻ നായകൻ തന്നെയാണ്.

പ്രായം ഇത്രയായിട്ടും അദ്ദേഹത്തിന് പകരം നിൽക്കുന്ന ഒരു താരത്തിനെ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗ് പോലെയുള്ള പുതിയ ടൂർണമെൻറ്കൾ നിരവധി പ്രതിഭാധനരായ താരങ്ങളെ ഇന്ത്യൻ ഫുട്ബോളിനെ സമ്മാനിച്ചു കഴിഞ്ഞു. എന്നിരുന്നാലും ഫിനിഷ് ചെയ്യുന്ന കാര്യം വരുമ്പോൾ പ്രായം തളർത്തി തുടങ്ങിയിട്ടും അവിടെ സുനിൽ ഛേത്രി മാത്രം ഒറ്റയ്ക്ക് ആകുന്നു.

അദ്ദേഹത്തിന് ഒപ്പം നിൽക്കുന്ന ഒരു ഇന്ത്യൻ സ്ട്രൈക്കർ ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ സ്വപ്നം തന്നെയാണ്. കാലങ്ങളായി ആ സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുന്നു. ഇന്നലെ നടന്ന ഐ ലീഗ് മത്സരത്തിൽ ഐസ്വാൾ എഫ് സിയുടെ താരം നേടിയ വണ്ടർ ഗോൾ എല്ലാവരുടെയും ശ്രദ്ധക്ക് വന്നിരുന്നു.

മിഡ്ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ആയുഷ് ദേവ് ക ഛേത്രി ബോക്സിന് പുറത്തുനിന്ന് നേടിയ തകർപ്പൻ ഗോൾ അദ്ദേഹത്തിൻറെ ഫിനിഷിംഗ് മികവ് തെളിയിച്ചിരിക്കുകയാണ്. കരിയറിൽ അധികം ഗോളുകൾ ഒന്നും ഇതുവരെ നേടുവാൻ കഴിഞ്ഞിട്ടില്ലെങ്കിലും തേച്ചു മിനുക്കി എടുത്തു നോക്കിയാൽ ഒരു കിടിലൻ താരം തന്നെയായി മാറും ഈ ഫിനിഷർ

വാസ്ക്‌സിന്റെ കാര്യത്തിൽ പ്രധാനപെട്ട അപ്ഡേറ്റ് പുറത്ത്..

സൂപ്പർ താരം ബാംഗ്ലൂർ ക്യാമ്പ് വിട്ടു..