in ,

LOVELOVE OMGOMG LOLLOL AngryAngry

ആ ഗോൾ എങ്ങനെ മറക്കാൻ കഴിയും..

ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ വന്നെത്തിയെങ്കിലും പിന്നെയും ഒരുപാട് ഗോളുകൾ സ്കോർ ചെയ്യപ്പെട്ടെങ്കിലും എന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇടംനെഞ്ചിൽ സൂക്ഷിക്കുന്ന ഗോളാണ് സുശാന്തിന്റേതാണ്…

ആറു വർഷത്തെ ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് സെമിയിലേക്ക് മുന്നേറിയ സാഹചര്യത്തിൽ ഓർമ്മകൾ കുറച്ചു വർഷങ്ങൾ പുറകോട്ടു സഞ്ചരിക്കുകയാണ്.കൃത്യമായി പറഞ്ഞാൽ 8 വർഷങ്ങൾക്ക് മുന്നേ ഒരു സായാഹ്നം.

പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ സെമി ഫൈനലാണ് രംഗം. പതിനായിര കണക്കിന് ആരാധകർ കൊച്ചിയെ മഞ്ഞകടലാക്കി കഴിഞ്ഞിരുന്നു. ചിരവൈരികളായ ചെന്നൈയിൻ എഫ് സിയാണ് എതിരാളികൾ.ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ട് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോൾ ലീഡ് നേടി കഴിഞ്ഞിട്ട് ഉണ്ടായിരുന്നു.

അവസാന വിസിൽ മുഴങ്ങാൻ ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി. ചെന്നൈയിൻ താരം മെൻഡിയുടെ മിസ്സ്‌ പാസ് പിടിച്ചുയെടുത്ത ഗുർവീന്തർ ഹ്യൂമിന് മറിച്ചു നൽകി. ഹ്യൂമ് വലത് പാർശ്വത്തിലൂടെ മുന്നേറിയ മലയാളി താരം സുശാന്തിന് പന്ത് വെച്ച് നീട്ടി.

അതിവേഗം മുന്നേറിയ സുശാന്ത് ബോൾ സ്വീകരിച്ചു ഒന്നു നിന്ന്, വലം കാലിൽ നിന്ന് പന്ത് തന്റെ ഇടം കാലിലേക്ക് മാറ്റി ചെന്നൈയിൻ പ്രതിരോധ നിര താരങ്ങളെ കാഴ്ചകാരാക്കികൊണ്ട് അയാൾ തൊടുത്ത ആ മഴവിൽ ഗോൾ ഇന്നും ഓരോ ബ്ലാസ്റ്റേഴ്സ് ആരാധകരെടുയും ഇടനെഞ്ചിൽ തിലകമറ്റാതെ നിൽക്കുന്നുണ്ട്.

ഒരുപാട് താരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ വന്നെത്തിയെങ്കിലും പിന്നെയും ഒരുപാട് ഗോളുകൾ സ്കോർ ചെയ്യപ്പെട്ടെങ്കിലും എന്നും ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഇടംനെഞ്ചിൽ സൂക്ഷിക്കുന്ന ഗോളാണ് സുശാന്തിന്റേതാണ്.

സെമിയിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജംഷഡ്പൂർ

ഗോൾഡൻ ഗ്ലൗ പോരാട്ടം മുറുകുന്നു; ഗില്ലിനെ പിന്തള്ളി രഹനേഷ് ഒന്നാമൻ; മറ്റു സ്ഥാനങ്ങൾ അറിയാം