in , , , ,

AngryAngry CryCry LOVELOVE OMGOMG LOLLOL

ഇന്ത്യയിൽ കോപ്പയില്ല; പക്ഷെ ബ്രസീലിൽ ക്രിക്കറ്റ് ലോകകപ്പിന്റെ സംപ്രേക്ഷണം വിറ്റഴിഞ്ഞു

കോപ്പ – അമേരിക്ക മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യാൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ തയാറാവാത്തത് ഫുട്ബോൾ ആരാധകർക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഫുട്ബോളിന് ഏറെ ആരാധകരുള്ള ഇന്ത്യയിൽ കോപ്പ മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യാൻ ആളില്ലങ്കിലും ക്രിക്കറ്റിന് വലിയ വളക്കൂറില്ലാത്ത ബ്രസീലിൽ ക്രിക്കറ്റ് ലോകകപ്പ് ടെലികാസ്റ്റ് ചെയ്യാൻ ആളുകളുണ്ടെന്നാണ് ഏറെ കൗതുകകരം.

ALSO READ: ഇന്ത്യയ്ക്ക് വീണ്ടും ഫിഫ ബാൻ കിട്ടിയേക്കും?;കാരണം സ്ടിമാച്ച്

ബ്രസീൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട വാർത്തകൾക് പങ്ക് വെയ്ക്കുന്ന റോബർട്ട മൊറേറ്റിയാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ സെമി ഫൈനൽ മത്സരങ്ങളും ഫൈനൽ മത്സരവും ബ്രസീലിൽ ടെലികാസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്.

ALSO READ: സഞ്ജുവിന് പുതിയ എതിരാളി; വിക്കറ്റ് കീപ്പർ റോളിലേക്ക് ബിസിസിഐയുടെ പ്രിയപുത്രനെത്തുന്നു

ഇഎസ്പിഎൻ ബ്രസീലാണ് ക്രിക്കറ്റ് ലോകകപ്പിലെ ഈ 3 മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നത്. അതും ബ്രസീലിയൻ ഭാഷയിലുള്ള കമന്ററിയിൽ.

ALSO READ; ഋതുരാജ് നായകൻ; 3 താരങ്ങൾക്ക് അരങ്ങേറ്റം; 2 പേർ തിരിച്ചെത്തും; സിംബാവെ പര്യടനത്തിന്റെ സ്‌ക്വാഡിനെ കുറിച്ചുള്ള സൂചനകൾ പുറത്ത്

ബ്രസീൽ ഫുട്ബോളിന് പേര് കേട്ട നാടാണ്. അവിടെ ക്രിക്കറ്റിന് വലിയ ജനകീയതയില്ല. എന്നിട്ടും അവിടെ ക്രിക്കറ്റ് ലോകകപ്പ് സംപ്രേക്ഷണം ചെയ്യുമ്പോൾ ഫുട്ബോളിൽ ജനകീയതയുള്ള ഇന്ത്യയിൽ കോപ്പ മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്.

ALSO READ: ഗംഭീറിന്റെ പ്ലാനിൽ സഞ്ജുവിന് ഇടംലഭിക്കുമോ? പരിശോധിക്കാം…

അതേ സമയം, പുലർച്ചെയുള്ള മത്സരക്രമവും അർജന്റീന, ബ്രസീൽ എന്നിവരുടെ മത്സരങ്ങൾക്കല്ലാതെ റേറ്റിങ് ഇല്ലാത്തതുമാണ് കോപ്പ ഒഴിവാക്കാൻ ഇന്ത്യൻ ബ്രോഡ്കാസ്റ്റർമാർ നിർബന്ധിതരായതെന്നാണ് സൂചനകൾ.

സന്തോഷ വാർത്ത; കിടിലൻ പ്രതിരോധ താരത്തെ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ല…

ബ്ലാസ്റ്റേഴ്സ് പരിശീലകൻ മുതൽ ഐഎസ്എല്ലിലെ വമ്പന്മാർ വരെ ഇന്ത്യൻ പരിശീലക കുപ്പായത്തിലേക്ക്