ടെസ്റ്റ് ക്രിക്കറ്റിലെ ഐക്കോണിക്ക് നാലാം സ്ഥാനത്ത് ബാറ്റ് ചെയ്തിരുന്ന കോഹ്ലിക്ക് പകരം ഇനിയാര് ബാറ്റ് വീശുമെന്നതും ഒരു ചോദ്യമാണ്. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ അടക്കം ബാറ്റ് ചെയ്ത നാലാം നമ്പറിൽ നിന്ന് കോഹ്ലി ഇറങ്ങുമ്പോൾ പകരമാര് വരുമെന്ന് നോക്കാം…
ശുഭ്മാന്‍ ഗില്‍, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് എന്നിവരാണ് ക്യാപ്റ്റനാവാനുളള സാധ്യതപട്ടികയിലുളളത്. ഇതിൽ ബുംറ നായകനാവാനില്ലെന്ന് അറിയിച്ചതായാണ് റിപോർട്ടുകൾ. നായകൻ ആരാണെന്ന ചോദ്യം ശക്തമാവുന്നതിനിടെ ഗംഭീറിന് ഒരു നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ അശ്വിൻ.