ഐഎസ്എൽ ആരംഭിച്ചത് ഫ്രാഞ്ചൈസി ലീഗ് പോലെയാണെന്നതിനാൽ ടീമുകൾക്ക് തരംതാഴ്ത്തൽ ഉണ്ടാവില്ലെന്ന് ആദ്യഘട്ടത്തിൽ എഫ്എസ്ഡിഎൽ ഉറപ്പ് നൽകിയിരുന്നു.
ചർച്ചകൾ വളരെ ക്രിയാത്മകമായ രീതിയിലാണ് നടന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാതെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചതയാണ് റിപ്പോർട്ട്.
ഇരുവിഭാഗവും തമ്മിലുള്ള തർക്കം ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയെ ദോഷകരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് സുപ്രീം കോടതി ഇടപെട്ടത്. കോടതിക്ക് പുറത്ത് ഇരുപാർട്ടികളും ഒരുമിച്ചിരുന്ന് സംസാരിച്ച് സമവായത്തിലെത്താനാണ് കോടതി നിർദ്ദേശിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകൾക്ക് താത്കാലിക ആശ്വാസം നൽകുന്ന സൂചനകൾ
2014-ൽ ISL ആരംഭിച്ചതിനുശേഷം, എഫ്എസ്ഡിഎല്ലിന് ഏകദേശം 5000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ട്. ഈ നഷ്ടം മറികടക്കുന്നതിനായി ഒരു "ക്യാഷ്‌ലെസ്" മോഡൽ എഫ്എസ്ഡിഎൽ പുതിയ കരാറിൽ ആവശ്യപ്പെടുന്നുണ്ട്.'



