in , , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള 6 ക്ലബ്ബുകൾക്ക് അടുത്ത സീസൺ മുതൽ സാമ്പത്തിക സഹായം; കിടിലൻ നീക്കങ്ങൾ

കേരളാ ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്സി, ഒഡീഷ(പഴയ ഡൽഹി ഡൈനാമോസ് എഫ്സി) , മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ്, എഫ്സി ഗോവ എന്നീ ക്ലബ്ബുകൾക്കായിരിക്കും ഈ വിഹിതം ലഭിക്കുക

യൂറോപ്യൻ രാജ്യങ്ങളിലേത് പോലുള്ള ഫുട്ബോൾ ലീഗ് സിസ്റ്റമല്ല ഇന്ത്യയിലേത്. ഇന്ത്യൻ സൂപ്പർ ലീഗ് മറ്റു ലീഗുകളിൽ നിന്നും ഒരുപാട് വ്യത്യാസപെട്ടിരിക്കുകയാണ്. അതിൽ ഒരു ഘടകമാണ് റവന്യൂ ഷേറിങ്.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അടക്കമുള്ള ലീഗുകളിൽ ലീഗിന്റെ സംപ്രക്ഷണാവകാശത്തിന്റെ ഒരു വിഹിതം ക്ലബ്ബുകൾക്ക് നല്കുന്നുണ്ട്. എന്നാൽ ഐഎസ്എല്ലിൽ ഇത്തരത്തിൽ സംപ്രക്ഷണാവകാശത്തിന്റെ വിഹിതം ക്ലബ്ബുകൾക്കില്ല. നേരത്തെ സ്റ്റാർ സ്പോർട്സിൽ നിന്നും സ്പോർട്സ് 18 ഐഎസ്എല്ലിന്റെ സംപ്രക്ഷണാവകാശം ഏറ്റെടുത്തപ്പോൾ ക്ലബ്ബുകൾക്ക് അതിൽ നിന്നൊരു വിഹിതം കൊടുക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ പിന്നീട് ഇതിനെ പറ്റി യാതൊരു റിപ്പോർട്ടും പുറത്ത് വന്നിട്ടില്ല. എന്നാലിപ്പോൾ അടുത്ത സീസൺ മുതൽ ക്ലബ്ബുകൾക്ക് സംപ്രക്ഷണാവകാശത്തിന്റെ ഒരു വിഹിതം നല്കാൻ എഫ്എസ്ഡിഎൽ ഒരുങ്ങുന്നതായി ഖത്തർ റേഡിയോ മാധ്യമ പ്രവർത്തകനായ മുഹമ്മദ് അമീൻ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ എല്ലാ ക്ലബ്ബുകൾക്കും ഇത്തരത്തിൽ റവന്യൂ പങ്കാളിത്തം നൽകില്ല. ഐഎസ്എല്ലിലെ തുടക്കകാലത്തുണ്ടായ ക്ലബ്ബുകൾക്ക് മാത്രമാണ് ഇത്തരത്തിൽ റവന്യു പങ്കാളിത്വം നൽകുക.

അങ്ങനെയങ്കിൽ കേരളാ ബ്ലാസ്റ്റേഴ്‌സ്, ചെന്നൈയിൻ എഫ്സി, ഒഡീഷ(പഴയ ഡൽഹി ഡൈനാമോസ് എഫ്സി) , മുംബൈ സിറ്റി എഫ്സി, നോർത്ത് ഈസ്റ്റ്, എഫ്സി ഗോവ എന്നീ ക്ലബ്ബുകൾക്കായിരിക്കും ഈ വിഹിതം ലഭിക്കുക.

ALSO READ; ദിമിയുടെ പകരക്കാരനായി ഗോളടി വീരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സും രംഗത്ത്

ദിമിയുടെ പകരക്കാരനായി ഗോളടി വീരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സും രംഗത്ത്

ഹമ്മേ..മരണമാസ്സായി (ചില) ബ്ലാസ്റ്റേഴ്‌സ് ആരാധകർ; കിരീടം നേടിയ ബഗാൻ പോലും നാണിച്ചു പോയി