in , , ,

LOVELOVE LOLLOL AngryAngry OMGOMG

ഹമ്മേ..മരണമാസ്സായി (ചില) ബ്ലാസ്റ്റേഴ്‌സ് ആരാധകർ; കിരീടം നേടിയ ബഗാൻ പോലും നാണിച്ചു പോയി

ഇനി എത്ര വലിയ താരത്തെ കൊണ്ട് വന്ന് തൊട്ടടുത്ത സീസണിൽ അവരെ വിറ്റഴിച്ചാലും ബ്ലാസ്റ്റേഴ്സിന്റെ നടപടികളെ ന്യായികരിക്കുന്ന, ക്ലബ്ബിനെ വിമർശിക്കുന്നവരെ ഓൺലൈൻ കോച്ചേന്ന് വിളിക്കുന്ന ചില പാൽക്കുപ്പി ഫാൻസിനെ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ 10 വർഷമായി കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം

ക്ലബിന് കിരീടമില്ലെങ്കിലും ക്ലബ് കിരീടം നേടുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. ബ്ലാസ്റ്റേഴ്‌സ് എന്ന ക്ലബ് ആരാധകർക്ക് വേണ്ടി ചെയ്തതിനേക്കാൾ കൂടുതൽ, ആരാധകർ ക്ലബ് മാനേജ്‌മെന്റിനോട് ചെയ്തിട്ടുണ്ട്. അതിന് ഉദാഹരണമാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറേയ്ക്ക് ആരാധകർ നൽകിയ സ്വീകരണം.

ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഇല്ലാതിരുന്ന സ്റ്റാറേ ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്. എന്നാൽ ഇൻസ്റ്റാ അക്കൗണ്ട് ആരംഭിച്ച് 24 മണിക്കൂർ പൂർത്തിയാവും മുമ്പേ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സാണ് സ്റ്റാറേയ്ക്ക് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ ക്ലബ്ബിനായി എന്നും കടുത്ത പിന്തുണ നൽകുന്നവരാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. പുതുതായി എത്തുന്ന ഓരോ താരങ്ങൾക്ക് വേണ്ടിയും സ്വയം ഫോളേവേഴ്‌സ് ആയി മാറുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. കൂടാതെ പല സോഷ്യൽ മീഡിയ പേജുകളും നടത്തുന്ന പോളിങ്ങിലും ബ്ലാസ്റ്റേഴ്‌സ് ആരാധകർ അവരുടെ ക്ലബിനോടുള്ള സ്നേഹം വെളിപ്പെടുത്തുന്നുണ്ട്.

ഇത്തരത്തിൽ ആരാധകർ ക്ലബിന് വേണ്ടി കടുത്ത പിന്തുണ നൽകുമ്പോൾ അതിന് ക്ലബ് മാനേജ്‌മെന്റ് തിരിച്ചെന്തെങ്കിലും ചെയ്തോ എന്ന് ചോദിച്ചാൽ മാനേജ്‌മെന്റിന് നെറ്റി ചുളിക്കേണ്ടി വരും. ഇനി എത്ര വലിയ താരത്തെ കൊണ്ട് വന്ന് തൊട്ടടുത്ത സീസണിൽ അവരെ വിറ്റഴിച്ചാലും ബ്ലാസ്റ്റേഴ്സിന്റെ നടപടികളെ ന്യായികരിക്കുന്ന, ക്ലബ്ബിനെ വിമർശിക്കുന്നവരെ ഓൺലൈൻ കോച്ചേന്ന് വിളിക്കുന്ന ചില പാൽക്കുപ്പി ഫാൻസിനെ ഉണ്ടാക്കിയെടുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ 10 വർഷമായി കഴിഞ്ഞു എന്ന് വേണമെങ്കിൽ പറയാം.

പുതിയ പരിശീലകനും താരങ്ങൾക്കും സോഷ്യൽ മീഡിയയിലൂടെ പിന്തുണ കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷെ ആരാധകർ എന്ന നിലയിൽ ഇതിനപ്പുറവും ചില കാര്യങ്ങൾ നമ്മൾക്ക് ചെയ്യാനുണ്ട്. അല്ലാതെ താരങ്ങൾക്ക് ഫോളോവെഴ്സിന്റെ എണ്ണം വർധിപ്പിച്ചത് കൊണ്ട് മാത്രം ആരാധകർ മരണമാസ്സാവില്ല.

ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള 6 ക്ലബ്ബുകൾക്ക് അടുത്ത സീസൺ മുതൽ സാമ്പത്തിക സഹായം; കിടിലൻ നീക്കങ്ങൾ

24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്സ്; പുതിയ പരിശീലകനെ അമ്പരിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ…