in , , ,

LOVELOVE LOLLOL

24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്സ്; പുതിയ പരിശീലകനെ അമ്പരിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ…

അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്കൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി തങ്ങളുടെ പുതിയ പരിശീലകനായി സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാഹ്രെയാണ് പ്രഖ്യാപ്പിച്ചിരിക്കുകയാണ്.

2026 വരെ നീള്ളുന്ന രണ്ട് വർഷ കരാറിലാണ് 48കാരൻ ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. വിവിധ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കൊപ്പം 400 ഓളം മത്സരങ്ങളാണ് സ്റ്റാഹ്രെ കൈകാര്യം ചെയ്തിട്ടുള്ളത്.

ഇപ്പോളിത പുതിയ പരിശീലകന് ബ്ലാസ്റ്റേഴ്‌സിന്റെ ഫാൻ പവർ എന്താണ് കാണിച്ച് കൊടുത്തിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ. സ്റ്റാഹ്രെ ഇന്നലെയാണ് തന്റെ പുതിയ ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങിയത്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂർ ആവും മുൻപേ ഒരു ലക്ഷം ഫോളോവേഴ്സ് നേടിയിരിക്കുകയാണ് പുതിയ ആശാൻ.

സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഫാൻ പവറിൽ മറ്റൊരു ഇന്ത്യൻ ക്ലബിനും ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മറികടക്കാൻ കഴിയില്ല എന്ന് തെളിയിക്കുകയാണ് ആരാധകർ വീണ്ടും. എന്തിരുന്നാലും പിന്തുണയ്ക്ക് ഒട്ടും കുറവ് വരുത്താത്ത ഫാൻസിന്, പുതിയ പരിശീലകൻ ഒരു കിരീടം നേടിക്കൊടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഹമ്മേ..മരണമാസ്സായി (ചില) ബ്ലാസ്റ്റേഴ്‌സ് ആരാധകർ; കിരീടം നേടിയ ബഗാൻ പോലും നാണിച്ചു പോയി

കോച്ചിന് പിന്നാലെ കിടിലൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു; പക്ഷെ വെല്ലുവിളിയുമായി മൂന്ന് ക്ലബ്ബുകൾ രംഗത്ത്…