in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കോച്ചിന് പിന്നാലെ കിടിലൻ സ്ട്രൈക്കർ ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നു; പക്ഷെ വെല്ലുവിളിയുമായി മൂന്ന് ക്ലബ്ബുകൾ രംഗത്ത്…

അങ്ങനെ ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനായി മൈക്കൽ സ്റ്റാഹ്രെയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി ആരാധകർ കാത്തിരിക്കുന്നത് ദിമിയുടെ പകരക്കാരനായാണ്.

ഇതോട് ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ മുന്നേറ്റ താരമായ ജാമി മക്ലരെനെ കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാണ്.

ട്രാൻസ്ഫർ മാർക്കറ്റിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സിന് പുറമെ മുംബൈ സിറ്റി എഫ്സി, മോഹൻ ബഗാൻ സൂപ്പർ ജെയ്ന്റ്സ്, ഈസ്റ്റ് ബംഗാൾ എഫ്സി എന്നീ ടീമുകളും താരത്തിനായി രംഗത്തുണ്ട്.

താര വിപണിയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളാണ് ഇവർ. അതുകൊണ്ടുതന്നെ ജാമിയെ ബ്ലാസ്റ്റേഴ്സിന് അത്ര എളുപ്പത്തിൽ തന്നെ സ്വന്തമാക്കാൻ കഴിയില്ല.

എന്തിരുന്നാലും കേരള ബ്ലാസ്റ്റേഴ്സ് പുതിയ മുന്നേറ്റ താരത്തെ ഔദ്യോഗികമായി ഉടൻ തന്നെ പ്രഖ്യാപിക്കാനാണ് സാധ്യതയുള്ളത്. ആരാധകരെല്ലാം പുതിയ താരത്തിനായി കാത്തിരിക്കുകയാണ്.

24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം ഫോളോവേഴ്സ്; പുതിയ പരിശീലകനെ അമ്പരിപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് ആരാധകർ…

പുതിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ നിന്ന് ലഭിക്കുന്നത് വൻ തുക റിപ്പോർട്ട് പുറത്ത്😳