in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ദിമിയുടെ പകരക്കാരനായി ഗോളടി വീരനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്സും രംഗത്ത്

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്‌ട്രൈക്കർ ദിമിത്രി ദയമന്തക്കോസ് ക്ലബ് വിട്ടത് ക്ലബ്ബിന്റെ അടുത്ത സീസണിലെ പ്രകടനങ്ങളെ ബാധിക്കുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ട് സീസണിലും മുന്നേറ്റ നിരയിൽ പന്ത് വലയിലെത്തിക്കുക എന്ന ജോലി ദിമിയുടേതായിരുന്നു. എന്നാൽ അടുത്ത സീസണിൽ ദിമി ഇല്ലാതെ വരുമ്പോൾ അതിന്റെ കുറവും ബ്ലാസ്റ്റേഴ്സിന് പരിഹരിക്കേണ്ടതുണ്ട്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്‌ട്രൈക്കർ ദിമിത്രി ദയമന്തക്കോസ് ക്ലബ് വിട്ടത് ക്ലബ്ബിന്റെ അടുത്ത സീസണിലെ പ്രകടനങ്ങളെ ബാധിക്കുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ട് സീസണിലും മുന്നേറ്റ നിരയിൽ പന്ത് വലയിലെത്തിക്കുക എന്ന ജോലി ദിമിയുടേതായിരുന്നു. എന്നാൽ അടുത്ത സീസണിൽ ദിമി ഇല്ലാതെ വരുമ്പോൾ അതിന്റെ കുറവും ബ്ലാസ്റ്റേഴ്സിന് പരിഹരിക്കേണ്ടതുണ്ട്.

ദിമിയുടെ കുറവ് പരിഹരിക്കാനായി എ ലീഗിലെ എക്കാലെത്തയും മികച്ച ഗോളടി വീരനായ ജാമി മക്ലാരനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്സും ശ്രമിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കഴിഞ്ഞ സീസണോടെ മെൽബൺ സിറ്റി എഫ്സിയോട് വിട പറഞ്ഞ ജാമിയെ സ്വന്തമാക്കാൻ 3 ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തുള്ളതായാണ് റിപ്പോർട്ട്.

ALSO READ: ബ്ലാസ്റ്റേഴ്സിന്റെ അഭിമാനം കാത്ത് സച്ചിനും അയ്മനും; ചാമ്പ്യന്മാരയ ബഗാനിൽ നിന്നും ഒരൊറ്റ താരം പോലുമില്ല

ഈ 3 ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്സും ഉണ്ടെന്നാണ് റിപ്പോർട്ട്. മറ്റു രണ്ട് ക്ലബ്ബുകൾ മുംബൈ സിറ്റി എഫ്സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റ്സും ആവാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഈ രണ്ട് വമ്പന്മാരോട് പോരാടി താരത്തെ സ്വന്തമാക്കണണമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് കുറച്ചധികം വിയർക്കേണ്ടി വരും.

ALSO READ; ദിമിയുടെ മനസ്സ് മാറ്റാൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഗ്രീസിൽ

ഓസ്‌ട്രേലിയിലെ എ ലീഗിൽ അഞ്ച് സീസണുകളിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ജാമി. മെൽബൺ സിറ്റുടെയും എ ലീഗിന്റെയും എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ കൂടിയാണ് ജാമി.

ALSO READ: റിലഗേഷൻ വരുന്നു; ഐഎസ്എല്ലിൽ പുതിയ മാറ്റങ്ങൾ

സ്കോട്ലൻഡ് അണ്ടർ 19 ടീമിനായി കളിച്ച ജാമി പിന്നീട് ഓസ്‌ട്രേലിയൻ ടീമിന്റെ അവിഭാജ്യഘടകമാവുകയായിരുന്നു. ഓസ്‌ട്രേലിയയുടെ വിവിധ പ്രായഗ്രൂപ്പുകൾക്കായി കളിച്ച ജാമി ഓസ്‌ടേലിയൻ സീനിയർ ടീമിനായി 36 തവണ കളിച്ചിട്ടുണ്ട്.

ALSO READ: ഇങ്ങേര് പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന്റെ കിടിലൻ ഗോൾ വീഡിയോ പുറത്ത്

മുഖ്യ പരിശീലകൻ പുറമെ ബ്ലാസ്റ്റേഴ്സിന് പുതിയ സഹ പരിശീലകനും എത്തി🔥💥

ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള 6 ക്ലബ്ബുകൾക്ക് അടുത്ത സീസൺ മുതൽ സാമ്പത്തിക സഹായം; കിടിലൻ നീക്കങ്ങൾ