in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിന്റെ അഭിമാനം കാത്ത് സച്ചിനും അയ്മനും; ചാമ്പ്യന്മാരയ ബഗാനിൽ നിന്നും ഒരൊറ്റ താരം പോലുമില്ല

മുംബൈ സിറ്റി എഫ്സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളിൽ രണ്ട് താരങ്ങൾ വീതം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ചാമ്പ്യന്മാരയ ബഗാനിൽ നിന്നും ഒരൊറ്റ താരം കൂടി പട്ടികയിൽ ഇല്ല എന്നതാണ് ശ്രദ്ധേയമാണ്.

ഒട്ടനവധി യുവതാരങ്ങളെ വളർത്തിയെടുത്ത ക്ലബാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. സന്ദേശ് ജിങ്കൻ, സഹൽ അബ്ദുൽ സമദ്, രാഹുൽ കെപി തുടങ്ങിയവർ ഇതിന് ഉദാഹരണം മാത്രം. ഈ സീസണിലും ബ്ലാസ്റ്റേഴ്‌സ് ഭാവിയിലേക്കുള്ള ഒരു പിടി വാഗ്ദാനങ്ങളെ തയാറാക്കിയിട്ടുണ്ട്.

പ്രമുഖ കായിക മാധ്യമമായ ഖേൽ നൗ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച 10 യുവതാരങ്ങളുടെ പട്ടിക പുറത്ത് വിട്ടപ്പോൾ ആ പട്ടികയിൽ ബ്ലാസ്റ്റേഴ്സിൽ നിന്നും ഇടംപിടിച്ചത് രണ്ട് യുവതാരങ്ങളാണ്. ആ രണ്ട് യുവതാരങ്ങളും മലയാളി താരങ്ങളാണ് എന്നത് അഭിമാനകരമായ മറ്റൊരു കാര്യം.

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിച്ച ഗോൾ കീപ്പർ സച്ചിൻ സുരേഷ്, വിങ്ങർ മുഹമ്മദ് അയ്മൻ എന്നിവരാണ് ഖേൽ നൗവിന്റെ ആദ്യ 10 യുവതാരങ്ങളിൽ ഉൾപ്പെട്ട ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം പിവി വിഷ്ണുവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ജംഷെദ്‌പൂരിൽ മലയാളി താരം മുഹമ്മദ് സനാനും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

ALSO READ: ദിമിയുടെ മനസ്സ് മാറ്റാൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഗ്രീസിൽ

വിക്രം പ്രതാപ് സിങ്, അപുയ, ജയ് ഗുപ്ത, പ്രതീപ് ഗഗോയി,ഇർഫാൻ യദ്വാദ്,പിവി വിഷ്ണു, മുഹമ്മദ് സനാൻ,സച്ചിൻ സുരേഷ്, മുഹമ്മദ് ഐമൻ, ഹർഷ് പാത്രേ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച 10 താരങ്ങൾ.

ALSO READ: റിലഗേഷൻ വരുന്നു; ഐഎസ്എല്ലിൽ പുതിയ മാറ്റങ്ങൾ

ഇതിൽ മുംബൈ സിറ്റി എഫ്സി, കേരളാ ബ്ലാസ്റ്റേഴ്‌സ് എന്നീ ടീമുകളിൽ രണ്ട് താരങ്ങൾ വീതം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ചാമ്പ്യന്മാരയ ബഗാനിൽ നിന്നും ഒരൊറ്റ താരം കൂടി പട്ടികയിൽ ഇല്ല എന്നതാണ് ശ്രദ്ധേയമാണ്.

ALSO READ: ഇങ്ങേര് പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന്റെ കിടിലൻ ഗോൾ വീഡിയോ പുറത്ത്

സഞ്ജുപ്പട വെല്ലുവിളിയാവില്ല; എലിമിനേറ്ററിൽ 3 കാര്യങ്ങൾ ആർസിബിയ്ക്ക് അനുകൂലം

ദിമ്മിയെ കൈവിട്ട ബ്ലാസ്റ്റേഴ്സ് ആ സൂപ്പർ താരത്തെ നിലനിർത്തും🔥