in , ,

LOLLOL LOVELOVE OMGOMG AngryAngry

സഞ്ജുപ്പട വെല്ലുവിളിയാവില്ല; എലിമിനേറ്ററിൽ 3 കാര്യങ്ങൾ ആർസിബിയ്ക്ക് അനുകൂലം

ഇന്നത്തെ നിർണായക പോരാട്ടത്തിന് ആർസിബി ഇറങ്ങുമ്പോൾ അവർക്ക് അനുകൂലമാവുന്ന 3 ഘടകങ്ങൾ കൂടിയുണ്ട്. ആ 3 ഘടകങ്ങൾ ഒന്ന് പരിശോധിക്കാം.

ഐപിഎൽ 2024 ലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാനും ഡുപ്ലെസി നയിക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇറങ്ങുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7:30 നാണ് മത്സരം. ഇന്ന് വിജയിക്കുന്നവരും ക്വാളിഫയർ ഒന്നിൽ തോറ്റ സൺറൈസസും തമ്മിൽ ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടും. ഇതിലെ വിജയികളാണ് കെകെആറുമായി ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുക.

ഇന്നത്തെ നിർണായക പോരാട്ടത്തിന് ആർസിബി ഇറങ്ങുമ്പോൾ അവർക്ക് അനുകൂലമാവുന്ന 3 ഘടകങ്ങൾ കൂടിയുണ്ട്. ആ 3 ഘടകങ്ങൾ ഒന്ന് പരിശോധിക്കാം.

  1. ചഹലിന്റെ മോശം പ്രകടനം

പലപ്പോഴും സഞ്ജു വജ്രായുധമായി ഉപയോഗിക്കാറുള്ള താരമാണ് യുസ്‌വേന്ദ്ര ചഹാൽ. സീസണിന്റെ തുടക്കത്തിൽ ഉജ്ജ്വല ഫോമിലായിരുന്ന താരം അവസാന ഘട്ടത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതായി. രാജസ്ഥാന്റെ പ്ലാനിലെ പ്രധാന താരമായ ചാഹലിന്റെ മോശം പ്രകടനം രാജസ്ഥാന്റെ തുടർതോൽവികളിൽ ഒരു ഘടകമായി. താരത്തിന് താളം കണ്ടെത്താനാവാത്തത് ആർസിബിയ്ക്ക് പ്ലേ ഓഫിൽ ഗുണകരമാണ്.

  1. ബാറ്റർമാരുടെ മോശം പ്രകടനം

സഞ്ജു സാംസൺ, റിയാൻ പരാഗ് എന്നിവരൊഴിച്ചാൽ നിലവിൽ രാജസ്ഥന്റെ ബാറ്റിംഗ് ദുർബലമാണ്. ജയ്സ്വാൾ, പവൽ, ജൂറൽ എന്നിവരെല്ലാം മോശം ഫോമിലാണ് എന്നത് ആർസിബിയ്ക്ക് പ്ലേ ഓഫിൽ കാര്യങ്ങൾ എളുപ്പമാക്കും.

  1. സമ്മർദ്ദങ്ങളിൽ കാലിടറുന്ന രാജസ്ഥാൻ

സമ്മർദ്ദങ്ങളിൽ കാലിടറുന്ന ശീലം രാജസ്ഥാനുണ്ട്. ഒരു പരിധി വരെ അതവരുടെ അനുഭവ സമ്പത്തിന്റെ കുറവായിരിക്കാം. രാജസ്ഥാനെ അപേക്ഷിച്ച് ക്രിക്കറ്റിൽ അനുഭവ സമ്പത്തുള്ള ടീമാണ് കോഹ്‌ലിയും, ഡു പ്ലസിസും മാക്‌സ്‌വെല്ലും അടങ്ങുന്ന ആർസിബി. ഇതൊരു അനുകൂല ഘടകമാണ്. കൂടാതെ തുടർച്ചയായ 6 മത്സരങ്ങൾ വിജയിച്ചാണ് ആർസിബി എത്തുന്നത്. റോയൽസവട്ടെ അവസാന അഞ്ച് മത്സരങ്ങളിൽ വിജയം കാണാനായിട്ടില്ല. കളിക്കാരുടെ ആതമവിശ്വാസത്തെ ബാധിക്കുന്ന ഈ ഘടകത്തിൽ ആർസിബിക്കാണ് മുൻ‌തൂക്കം

ഐഎസ്എലിലെ ഏറ്റവും മികച്ച യുവ താരങ്ങൾ; രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉൾപ്പെടെ നാല് മലയാളി താരങ്ങൾ ആദ്യ പത്തിൽ….

ബ്ലാസ്റ്റേഴ്സിന്റെ അഭിമാനം കാത്ത് സച്ചിനും അയ്മനും; ചാമ്പ്യന്മാരയ ബഗാനിൽ നിന്നും ഒരൊറ്റ താരം പോലുമില്ല