in , , , ,

ഐഎസ്എലിലെ ഏറ്റവും മികച്ച യുവ താരങ്ങൾ; രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഉൾപ്പെടെ നാല് മലയാളി താരങ്ങൾ ആദ്യ പത്തിൽ….

ഓരോ ഐഎസ്എൽ സീസണും അവസാനിക്കുമ്പോൾ ഒട്ടേറെ മികച്ച യുവ താരങ്ങളാണ് വളർന്നു വരുന്നത്. പല ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെയും പ്രധാന ലക്ഷ്യം മികച്ച യുവ താരങ്ങളെ വളർത്തി കൊണ്ടുവരുക എന്നതാണ്. പിന്നീട് പണത്തിന് വേണ്ടി ഇവരെ വിൽക്കുന്നതും നമ്മൾ സ്ഥിരം കാണുന്നതാണ്.

ഇപ്പോളിത പ്രശസ്ത മാധ്യമ്മായ ഖേൽ നൗ ഈ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച പത്ത് യുവ താരങ്ങളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ഈ പട്ടികയിൽ ബ്ലാസ്റ്റേഴ്‌സിന്റെ സച്ചിൻ സുരേഷും, മുഹമ്മദ്‌ ഐമെനും മലയാളി താരങ്ങളായ മുഹമ്മദ് സനാൻ, പിവി വിഷ്ണു എന്നിവർ ഇടം നേടിയിട്ടുണ്ട്.

ഖേൽ നൗവിന്റെ ഏറ്റവും മികച്ച പത്ത് യുവ താരങ്ങൾ ഇവരൊക്കെയാണ്…
1) വിക്രം പർതാപ് സിംഗ്
2) അപ്പൂയ
3) ജയ് ഗുപ്ത
4) പാർഥിബ് ഗൊഗോയ്
5) ഇർഫാൻ യാദ്വാദ്
6) പി വി വിഷ്ണു
7) മുഹമ്മദ് സനാൻ
8) സച്ചിൻ സുരേഷ്
9) മുഹമ്മദ്‌ ഐമെൻ
10) ഹർഷ് പത്രെ

എന്തിരുന്നാലും വരും സീസണിലും ഇവർ മികച്ച രീതിയിൽ കളിക്കുമെന്നും ഭാവിയിൽ ഇന്ത്യൻ ഫുട്ബോളിനെ വലിയ തട്ടിലേകക്ക് കൊണ്ടുപോകും എന്ന പ്രതീക്ഷയിലുമാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകരുള്ളത്.

ലൂണയുടെ മുൻ ക്ലബിൽ നിന്ന് ഒരു സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ട് വരുന്നു

സഞ്ജുപ്പട വെല്ലുവിളിയാവില്ല; എലിമിനേറ്ററിൽ 3 കാര്യങ്ങൾ ആർസിബിയ്ക്ക് അനുകൂലം