in , ,

റിലഗേഷൻ വരുന്നു; ഐഎസ്എല്ലിൽ പുതിയ മാറ്റങ്ങൾ

ഐഎസ്എല്ലിൽ റിലേഗേഷന് കൊണ്ട് വരണമെന്ന എഐഎഫ്എഫ് തലവൻ അടക്കം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. റിലഗേഷൻ വന്നാലേ അവസാന സ്ഥാനക്കാർക്കിടയിൽ വാശിയേറിയ പോരാട്ടം വരികയുള്ളു എന്ന അഭിപ്രായമാണ് അന്ന് എഐഎഫ്എഫ് ഉയർത്തിയത്. ലീഗ് മത്സരം ശക്തമാവണമെങ്കിൽ റിലഗേഷന് കൂടി വരണമെന്ന അഭിപ്രായം ആരാധകർക്കിടയിലുമുണ്ട്.

കഴിഞ്ഞ സീസൺ മുതലാണ് ഐ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ ആരംഭിച്ചിത്. ഈ പ്രൊമോഷന്റെ ഭാഗമായി ആദ്യമായി ഐഎസ്എല്ലിൽ എത്തിയ ടീമാണ് പഞ്ചാബ് എഫ്സി. അടുത്ത സീസണിൽ മൊഹമ്മദൻസ് എസ്സിയും പ്രൊമോഷൻ വഴി ഐഎസ്എല്ലിലെത്തുന്നുണ്ട്. എന്നാൽ ഇത് വരെ ഐഎസ്എല്ലിൽ റിലഗേഷൻ സിസ്റ്റം വന്നിട്ടില്ല.

ഐഎസ്എല്ലിൽ റിലേഗേഷന് കൊണ്ട് വരണമെന്ന എഐഎഫ്എഫ് തലവൻ അടക്കം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. റിലഗേഷൻ വന്നാലേ അവസാന സ്ഥാനക്കാർക്കിടയിൽ വാശിയേറിയ പോരാട്ടം വരികയുള്ളു എന്ന അഭിപ്രായമാണ് അന്ന് എഐഎഫ്എഫ് ഉയർത്തിയത്. ലീഗ് മത്സരം ശക്തമാവണമെങ്കിൽ റിലഗേഷന് കൂടി വരണമെന്ന അഭിപ്രായം ആരാധകർക്കിടയിലുമുണ്ട്.

ഇപ്പോഴിതാ ഐഎസ്എല്ലിൽ 2026-27 സീസൺ മുതൽ ഐഎസ്എല്ലിൽ റിലഗേഷന് ആരംഭിക്കുമെന്ന റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്. സോഹൻ പൊഡ്ഡാറാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതായത് അടുത്ത സീസൺ കഴിഞ്ഞാൽ ഐഎസ്എൽ ടീമുകൾ റിലഗേഷനെ ഭയക്കേണ്ടി വരും.

ALSO READ: ഇങ്ങേര് പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന്റെ കിടിലൻ ഗോൾ വീഡിയോ പുറത്ത്

ഐഎസ്എൽ ആരംഭിക്കുന്ന സമയത്ത് ഫ്രാഞ്ചസികൾക്ക് നിശ്ചിത കാലയളവ് വരെ റിലഗേഷൻ ഉണ്ടാവില്ലെന്ന് എഫ്എസ്ഡിഎൽ ഉറപ്പ് നൽകിയിരുന്നു. ആ കാലയളവ് 2026-27 സീസണോടെ അവസാനിക്കും. ഇതോടെയാണ് റിലഗേഷന്റെ സാദ്ധ്യതകൾ തെളിഞ്ഞ് വരുന്നത്.

ALSO READ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ…?; അപ്‌ഡേറ്റ് പങ്ക് വെച്ച് മാർക്കസ് മെർഗുല്ലോ

അങ്ങനെയങ്കിൽ 14 ടീമുകൾക് ഉൾപ്പെടുന്നതായിരിക്കും ഐഎസ്എൽ, ഇതിൽ ഒന്നോ രണ്ടോ ടീമുകൾ ഒരു സീസണിൽ തരംതാഴ്ത്തപ്പെടും.

ALSO READ: ക്രൊയേഷ്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതായി റിപോർട്ടുകൾ

ദിമി ഇനി ഏത് ക്ലബ്ബിലേക്ക്?? താരത്തിനായി വല വിരിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ…

ദിമിയുടെ മനസ്സ് മാറ്റാൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഗ്രീസിൽ