in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഇങ്ങേര് പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന്റെ കിടിലൻ ഗോൾ വീഡിയോ പുറത്ത്

ക്രൊയേഷ്യൻ താരം മറിൻ ജാക്കോലിസിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നതായുള്ള റിപ്പോർട്ട് ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്തിരുന്നു. ക്രൊയേഷ്യക്കാരനാണെങ്കിലും ജാക്കോലിസ് ഓസ്‌ട്രേലിയൻ പാസ് പോർട്ട് കൈവശമുള്ള താരമാണ്. അതിനാൽ ഏഷ്യൻ സൈനിങ്ങായി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട താരമായിരുന്നു ജാക്കോലിസ്. രണ്ടാഴ്ചകൾക്ക് മുമ്പാണ് ബ്ലാസ്റ്റേഴ്‌സ് താരവുമായി ചർച്ച നടത്തിയത്.

എന്നാൽ അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ ഏഷ്യൻ സൈനിങ്‌ നിർബന്ധമില്ല എന്ന നിയമം വന്നതോടെ ജാക്കോലിസുമായുള്ള ചർച്ച ബ്ലാസ്റ്റേഴ്‌സ് താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഏഷ്യൻ സൈനിങ്‌ ആയതിനാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇനി ഒഴിവാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

അതേ സമയം ജാക്കോലിസ് കഴിഞ്ഞ സീസണിൽ എ ലീഗ് ക്ലബ് മെൽബൺ സിറ്റി എഫ്സിക്കായി നേടിയ ഒരു കിടിലൻ ഗോൾ വീഡിയോ കൂടി സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. വെസ്റ്റേൺ സിഡ്‌നിക്കതിരെ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

താരം നേടിയത് കിടിലൻ ഗോളാണെങ്കിലും താരത്തിന്റെ ഗോൾ വേട്ടയുടെ കാര്യം ആശങ്കപ്പെടുത്തുന്നതാണ്. കഴിഞ്ഞ സീസണിൽ മെൽബൺ സിറ്റിക്കായി 24 മത്സരങ്ങൾ കളിച്ച താരം ആകെ 2 ഗോളുകൾ മാത്രമാണ് നേടിയത്.

അതിന് മുമ്പ് താരം കളിച്ചത് സർപ്രൈസ് ക്ലബ് എഇകെ ലാർനാക്കയ്ക്ക് വേണ്ടിയാണ് താരം കളിച്ചത് അവിടെ 13 കളികൾ കളിച്ച താരത്തിന് ഒരൊറ്റ ഗോൾ പോലും നേടനായിട്ടില്ല.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ…?; അപ്‌ഡേറ്റ് പങ്ക് വെച്ച് മാർക്കസ് മെർഗുല്ലോ

ദിമി ഇനി ഏത് ക്ലബ്ബിലേക്ക്?? താരത്തിനായി വല വിരിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ…