ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട് ഏറ്റവും വിശ്വാസയോഗ്യമായ വാർത്തകൾ പുറത്ത് വിടുന്ന മാധ്യമ പ്രവർത്തകനാണ് മാർക്കസ് മെർഗുല്ലോ. അതിനാൽ മറ്റു മാധ്യമങ്ങളെക്കാൾ മാർക്കസിന് ഇന്ത്യൻ ഫുട്ബോൾ ആരാധകർക്കിടയിൽ ഏറെ പ്രസക്തിയുണ്ട്. ഇപ്പോഴിതാ മാർക്കസ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപെട്ട ഒരു അപ്‌ഡേറ്റ് കൂടി പങ്ക് വെയ്ക്കുകയാണ്.
ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനുമായി ബന്ധപ്പെട്ടാണ് മാർക്കസിന്റെ അപ്‌ഡേറ്റ്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനുമായ ബന്ധപ്പെട്ടുള്ള ആരാധകന്റെ ചോദ്യത്തിനാണ് മാർക്കസ് അപ്‌ഡേറ്റ് നൽകിയത്. കഴിഞ്ഞ ദിവസം രാത്രി വരെ ഞാൻ കോച്ചിനെ കുറിച്ച് പരിശോധിച്ചപ്പോൾ ഇത് വരെ ഇല്ലാ എന്നുള്ള മറുപടിയാണ് തനിക്ക് ലഭിച്ചതെന്നാണ് മാർക്കസ് പറയുന്നത്.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ ഫൈനലൈസ് ചെയ്തതായി ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മാർക്കസിന്റെ റിപ്പോർട്ടിലൂടെ ബ്ലാസ്റ്റേഴ്‌സ് ഇത് വരെയും പുതിയ പരിശീലകനിലേക്ക് എത്തിയിട്ടില്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
അതേ സമയം, ബ്ലാസ്റ്റേഴ്സിന്റെ അടുത്ത പരിശീലക വേഷത്തിനായി 100 പ്രൊഫൈലുകളാണ് എത്തിയതെന്നും അതിൽ 20 പേരുടെ പ്രൊഫൈലുകൾ ബ്ലാസ്റ്റേഴ്‌സ് ഷോർട് ലിസ്റ്റ് ചെയ്‌തെന്നും അവരുമായി അഭിമുഖം നടത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.
അതേ സമയം ഇവാൻ വുകോമനോവിച്ചിന് പകരമെത്തുന്ന പുതിയ പരിശീലകൻ ആരാണെന്ന ആകാംക്ഷയിലാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന് ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം നേടിത്തരാൻ പുതിയ പരിശീലകന് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്.