in , , , ,

LOVELOVE LOLLOL OMGOMG

ക്രൊയേഷ്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതായി റിപോർട്ടുകൾ

കേരളാ ബ്ലാസ്റ്റേഴ്‌സ് ക്രൊയേഷ്യൻ മുന്നേറ്റ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. ക്രൊയേഷ്യൻ താരം മറിൻ ജാക്കോലിസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഐഎഫ്ടി ന്യൂസ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ക്രൊശ്യക്കാരാണെങ്കിലും ജാക്കോലിസ് ഓസ്‌ട്രേലിയൻ പാസ് പോർട്ട് കൈവശമുള്ള താരമാണ്. അതിനാൽ ഏഷ്യൻ സൈനിങ്ങായി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിട്ട താരമായിരുന്നു ജാക്കോലിസ്. രണ്ടാഴ്ചകൾക്ക് മുമ്പാണ് ബ്ലാസ്റ്റേഴ്‌സ് താരവുമായി ചർച്ച നടത്തിയത്.

എന്നാൽ അടുത്ത സീസൺ മുതൽ ഐഎസ്എല്ലിൽ ഏഷ്യൻ സൈനിങ്‌ നിർബന്ധമില്ല എന്ന നിയമം വന്നതോടെ ജാക്കോലിസുമായുള്ള ചർച്ച ബ്ലാസ്റ്റേഴ്‌സ് താൽകാലികമായി നിർത്തി വെച്ചിരിക്കുകയാണ്. ഏഷ്യൻ സൈനിങ്‌ ആയതിനാൽ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഇനി ഒഴിവാക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

27 കാരനായ താരം ഫ്രഞ്ച് ക്ലബ് അഞ്ചേഴ്സിന്റെ താരമാണ്. ഫ്രഞ്ച് ക്ലബ്ബിൽ നിന്നും കഴിഞ്ഞ സീസണിൽ എലീഗ് ക്ലബായ മെൽബൺ സിറ്റി എഫ്സിക്കായി താരം കളിക്കുകയും ചെയ്തു. ഈ ലോൺ കാലാവധി കഴിഞ്ഞ് താരം അഞ്ചേഴ്സിലേക്ക് മടങ്ങിയിരുന്നു.

ഈ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്‌സ് താരവുമായി ചർച്ചകൾ നടത്തിയത്. താരത്തിന്റെ കാര്യത്തിൽ വരും ദിവസങ്ങളിലെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കാം.

ചതിച്ചത് ദിമിയല്ല, ബ്ലാസ്റ്റേഴ്‌സ്; ദിമി ക്ലബ് വിടാനുള്ള യഥാർത്ഥ കാരണം പുറത്ത്

ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ…?; അപ്‌ഡേറ്റ് പങ്ക് വെച്ച് മാർക്കസ് മെർഗുല്ലോ