in , , , ,

CryCry AngryAngry OMGOMG LOLLOL LOVELOVE

ചതിച്ചത് ദിമിയല്ല, ബ്ലാസ്റ്റേഴ്‌സ്; ദിമി ക്ലബ് വിടാനുള്ള യഥാർത്ഥ കാരണം പുറത്ത്

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഏറെ നിരാശയിലാക്കിയ വാർത്തയാണ് ഗ്രീക്ക് ഗോളടി മിഷൻ ദിമിത്രി ഡയമന്തക്കോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടത്. തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലാണ് താരം ക്ലബ് വിടുന്നതായി അറിയിച്ചത്. എന്നാൽ ദിമിക്ക് ബ്ലാസ്റ്റേഴ്സിൽ തുടരാനായിരുന്നു ആഗ്രഹമെന്നും എന്നാൽ ക്ലബിന്റെ അനാസ്ഥ മൂലമാണ് താരത്തിന് ക്ലബ് വിടേണ്ടി വന്നതുമെന്ന് റിപോർട്ടുകൾ കൂടി പുറത്ത് വരികയാണ്.

പ്രമുഖ കായിക മാധ്യമമായ സ്പോർട്സ് കീടയുടെ റിപ്പോർട്ട് പ്രകാരം ദിമിക്ക് ബ്ലാസ്റ്റേഴ്സിൽ തുടരാനായിരുന്നു ആഗ്രഹം. എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരം പ്രതീക്ഷിച്ച ഓഫറല്ല നൽകിയത്. കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് ഉടമയായ ദിമി പ്രതിഫലത്തിൽ വർദ്ധനവ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ ഓഫർ താരത്തെ നിരാശപ്പെടുത്തുന്നതായിരുന്നു.

കഴിഞ്ഞ സീസണിൽ പരിക്കുകൾ മൂലവും സസ്‌പെൻഷൻ മൂലവും കുറച്ച് മത്സരങ്ങൾ നഷ്ടമായെങ്കിലും സീസണിലെ ഗോൾഡൻ ബൂട്ട് ജേതാവ് ദിമിയായിരുന്നു. സ്വാഭാവികമായും ദിമി അടുത്ത സീസണിൽ കൂടുതൽ പ്രതിഫലം ആഗ്രഹിക്കുന്നത് തെറ്റായ കാര്യമല്ല.

എന്നാൽ ബ്ലാസ്റ്റേഴ്‌സാകട്ടെ ദിമിക്ക് ഉയർന്ന പ്രതിഫലം നൽകാനും തയാറായില്ല. ലൂണയുടെ കരാർ പുതുക്കിയ സമയത്ത് ടീമിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമെന്ന ഉറപ്പ് ലൂണയ്ക്ക് ബ്ലാസ്റ്റേഴ്‌സ് നൽകിയിരുന്നു. ഇനി ലൂണയുടെ അതേ പ്രതിഫലത്തിൽ മറ്റൊരു താരത്തെ സ്വന്തമാക്കുകയാണെങ്കിൽ ലൂണയുടെ പ്രതിഫലം 30 ശതമാനം ബ്ലാസ്റ്റേഴ്സിന് ഉയർത്തേണ്ടി വരും.

ഇതോടെ സാമ്പത്തികമായി വലിയ മുതൽമുടക്ക് നടത്തുവാൻ ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിച്ചില്ല. കൂടാതെ ഗോവയിൽ നിന്നും നോഹയെ പ്രതിവർഷം 3 കോടി രൂപ പ്രതിഫലം നൽകി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുകയും ചെയ്തു. ഇതോടെ ദിമിക്ക് വേണ്ടി പണം മുടക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയാതെ വരികയും ചെയ്തു.

ഇനി എതിരാളികളുടെ തട്ടകത്തിൽ;ദിമിയെ റാഞ്ചി ഈസ്റ്റ് ബംഗാൾ

ക്രൊയേഷ്യൻ താരത്തെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നതായി റിപോർട്ടുകൾ