in , , , ,

ദിമി ഇനി ഏത് ക്ലബ്ബിലേക്ക്?? താരത്തിനായി വല വിരിച്ച് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ…

അങ്ങനെ ഒട്ടേറെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രീക്ക് മുന്നേറ്റ താരമായ ഡിമിട്രിയോസ് ഡയമൻ്റകോസ് ബ്ലാസ്റ്റേഴ്‌സ് വിട്ടിരിക്കുകയാണ്. തിങ്കളാഴ്ച താരം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് വിടുന്ന കാര്യം ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്.

ഇനി ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരിക്കുന്നത് താരം ഇനി ഏത് ക്ലബ്ബിലേക്ക് ചെക്കേറുമെന്നാണ്. ഇതോട് ബന്ധപ്പെട്ടും ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം താരം ഇനിയും ഇന്ത്യയിൽ തന്നെ തുടരുമെന്നാണ്. താരത്തെ സ്വന്തമാക്കാനായി മുംബൈ, ഈസ്റ്റ്‌ ബംഗാൾ എന്നി ക്ലബ്ബുകളാണ് ഏറ്റവും മുൻപന്തിയിലുള്ളത്.

ഇതിൽ താരം മുംബൈയിൽ രണ്ട് വർഷ കരാറിൽ ചേർന്നു പറഞ്ഞും റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്തിരുന്നാലും താരം ഇനി ഏത് ക്ലബിന് വേണ്ടി കളിക്കും ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്.

ഇങ്ങേര് പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന്റെ കിടിലൻ ഗോൾ വീഡിയോ പുറത്ത്

റിലഗേഷൻ വരുന്നു; ഐഎസ്എല്ലിൽ പുതിയ മാറ്റങ്ങൾ