കേരളാ ബ്ലാസ്റ്റേഴ്‌സ് വിട്ട ദിമിത്രി ദയമന്തക്കോസിന്റെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഈസ്റ്റ് ബംഗാളും മുംബൈയും ബെംഗളൂരുവുമൊക്കെ താരത്തിന് പിന്നാലെയുണ്ടെന്ന റിപോർട്ടുകൾ പുറത്ത് വന്നെങ്കിലും ദിമിയുടെ കാര്യം ഉറപ്പായിട്ടില്ല.
എന്നാൽ ഇതിനിടയിൽ ബെംഗളൂരു എഫ്സി ഒരു കിടിലൻ നീക്കം നടത്തിയാതായി ചില വിവരങ്ങൾ പുറത്ത് വരികയാണ്. ബെംഗളൂരു എഫ്സി അവരുടെ ക്ലബ് ഡയറക്ടറും മുൻ ബ്ലാസ്റ്റേഴ്‌സ് താരവുമായ ഡാരൻ കൽഡേരയെ ഗ്രീസിലേക്ക് അയച്ചതായാണ് വിവരം.
കൽഡേര ഗ്രീസിലുണ്ടായിരുന്നതായി പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയും ശെരി വെക്കുന്നുണ്ട്. താരം ഗ്രീസിലേക്ക് പോയത് ഒരു താരത്തെ കാണാനെന്നും ആ താരം ദിമിയാണെന്നുമുള്ള അഭ്യൂഹം സജീവമാകവെയാണ് മാർക്കസും താരം ഗ്രീസിൽ ഉണ്ടായതായി വെളിപ്പെടുത്തുന്നത്.
അങ്ങനെയെങ്കിൽ ദിമിയുമായി നേരിട്ട് കരാർ ചർച്ചകൾ നടത്താനായിരിക്കാം ഡാരൻ ഗ്രീസിലേക്ക് പോയത്. ഏതായാലും ദിമിയുടെ ട്രാൻസ്‌ഫറുമായി വലിയ സസ്പെൻസ് നിറഞ്ഞ് നിൽക്കുന്ന വേളയിലാണ് ഈ സംഭവവികാസങ്ങൾ കൂടി നടക്കുന്നത്.
ALSO READ: റിലഗേഷൻ വരുന്നു; ഐഎസ്എല്ലിൽ പുതിയ മാറ്റങ്ങൾ
അതേ സമയം ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനും കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് ഉടമയുമായ ദിമി ക്ലബ് വിട്ടത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വലിയ നിരാശയിലാക്കുന്നുണ്ട്.
ALSO READ: ഇങ്ങേര് പൊളിക്കും; ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ട താരത്തിന്റെ കിടിലൻ ഗോൾ വീഡിയോ പുറത്ത്
ALSO READ: ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ…?; അപ്‌ഡേറ്റ് പങ്ക് വെച്ച് മാർക്കസ് മെർഗുല്ലോ