in , , ,

റയൽ മാഡ്രിഡ്‌ താരം ടോണി ക്രൂസ് വിരമിക്കുന്നു; വിരമിക്കൽ ഈ ടൂർണമെന്റിന് ശേഷം…

ജർമ്മൻ നാഷണൽ ടീമിന്റെയും റയൽ മാഡ്രിഡ് മിഡ്ഫീൽഡറും കൂടിയായ ടോണി ക്രൂസ്‌ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് 2024 അവസാനത്തോടെ എല്ലാ ഫുട്ബോളിൽ നിന്നും വിരമിക്കുമെന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.

തന്റെ സാമൂഹിക മാധ്യമങ്ങൾ വഴിയാണ് 34 കാരൻ വിരമിക്കലിനെ ബന്ധപ്പെട്ട് ആരാധകരെ അറിയിച്ചത്. 2007ൽ ബയേൺ മ്യൂണിക്കിനൊപ്പം ബുണ്ടസ്ലിഗയിലാണ് താരം തൻ്റെ സീനിയർ ക്ലബ് കരിയർ ആരംഭിച്ചത്.

പിന്നീട് ഏഴു വർഷങ്ങൾക്കുശേഷം താരം റയൽ മാഡ്രിഡിലേക്ക് കൂടുമാറുകയായിരുന്നു. ഇതിനിടയിൽ ജർമ്മൻ ക്ലബ്ബായ ബേയർ ലെവർകുസെൻ വേണ്ടി താരം ലോൺ അടിസ്ഥാനത്തിലും കളിച്ചിരുന്നു.

താരം റയൽ മാഡ്രിഡിനൊപ്പം 22 ഓളം കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിൽ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, നിരവധി യുവേഫ സൂപ്പർ കപ്പുകൾ, സ്പാനിഷ് സൂപ്പർ കപ്പുകൾ, അഞ്ച് ക്ലബ് ലോകകപ്പുകൾ, നാല് യൂറോപ്യൻ സൂപ്പർ കപ്പുകൾ, നാല് ലാ ലിഗ കിരീടങ്ങൾ, ഒരു കോപ്പ ഡെൽ റേ എന്നിവ ഉൾപ്പെടുന്നു. ഒരു കാലഘട്ടത്തിൽ താരം ക്ലബ്ബിന്റെ ലെജൻഡറി പ്ലേയർ കൂടിയായിരുന്നു.

അതിനുപരി ജർമ്മൻ നാഷണൽ ടീമിനൊപ്പം മൂന്ന് വേൾഡ് കപ്പ് ടൂർണമെന്റിൽ പങ്കെടുക്കുകയും ഒരു വേൾഡ് കപ്പ് കിരീടം താരം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. എന്തിരുന്നാലും അടുത്തമാസം തുടങ്ങാനിരിക്കുന്ന യൂറോകപ്പ് കിരീടം സ്വന്മാക്കികൊണ്ട് തന്റെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാനാണ് താരം ലക്ഷ്യംവെക്കുന്നത്.

ദിമിയുടെ മനസ്സ് മാറ്റാൻ മുൻ കേരളാ ബ്ലാസ്റ്റേഴ്‌സ് താരം ഗ്രീസിൽ

ദിമ്മിയുടെ പകരക്കാരൻ റെഡി; ദിമ്മിയെ കൈവിടാൻ കാരണം അയാളുടെ വരവ്