എഡ്ജ്ബാസ്റ്റണിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യയോടേറ്റ തോൽവി ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാണ് നൽകിയത്. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇന്ത്യ ആദ്യമായാണ് വിജയം നേടുന്നത് എന്നതും ഇംഗ്ലണ്ടിന് കൂടുതൽ സമ്മർദ്ദമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ പരമ്പരയിൽ തിരിച്ചുവരവ് നടത്താൻ ലോർഡ്‌സ് ടെസ്റ്റ് ഇംഗ്ലണ്ടിന് നിർണായകമാണ്.
