മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
IND vs NZ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിമാറിയിരിക്കുകയാണ്. ന്യൂസിലാൻഡിനെതിരെ ഈ മാസം 11-ന് ആരംഭിക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള സ്ക്വാഡിൽ യുവ സീം ബൗളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ഉൾപ്പെടുത്തിയതാണ് മുൻ താരം എസ്.

