മത്സരത്തിൽ നാലോവർ എറിഞ്ഞ താരം 17 റൺസ് വഴങ്ങിയ വീഴ്ത്തിയത് അപകടകാരികളായ പ്രഭ്സിമ്രാൻ സിങ്ങിനെയും ഓസിസ് താരം ജോഷ് ഇംഗ്ലീസിനെയുമാണ്. താരത്തിന്റെ മാന്ത്രിക സ്പെല്ലാണ് മത്സരം ആർസിബിയുടെ വരുതിയിലെത്തിച്ചത്. ഇപ്പോഴിതാ ആ സ്പെല്ലിന് പിന്നിലെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഇന്ന് നടന്ന ഫൈനൽ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ആർസിബി വിജയം സ്വന്തമാക്കിയപ്പോൾ 18 വർഷത്തെ കാത്തിരിപ്പിന്റെ അവസാനം കൂടിയായിരുന്നു അത്. നിറകണ്ണുകളുമായി കോഹ്ലി ആ വിജയം ആഘോഷിച്ചപ്പോൾ അതിന് കാരണക്കാരായ 3 പേരെ കൂടി നമ്മൾക്ക് മറക്കാനാവില്ല.

