മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ശുഭ്മാൻ ഗില്ലിനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത് സഞ്ജുവിന് വലിയ ആശ്വാസമായിരുന്നു. ഇതോടെ ടൂർണമെന്റിൽ സഞ്ജു ഓപ്പണറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു.
ഒരുപാട് കാലമായി ഇഷാൻ കിഷൻ ഇന്ത്യൻ ടീമിൽ നിന്ന്പുറത്താണ്. അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത് 2023 ലായിരുന്നു. പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്നതും ബിസിസിഐ കരാറിൽ നിന്നും പുറത്താക്കിയതു അദ്ദേഹത്തിന് തിരിച്ചടിയായിരുന്നു.
കഴിഞ്ഞ ലേലത്തിൽ 11.25 കോടി രൂപ മുടക്കിയാണ് സൺറൈസസ് ഹൈദരാബാദ് ഇഷാൻ കിഷനെ സ്വന്തമാക്കിയത്. എന്നാൽ, ഈ വലിയ തുകയ്ക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിന് കഴിഞ്ഞ സീസണിൽ സാധിച്ചില്ല.



