ഫുൾ ടോസ് പന്ത് മാത്രം അടിക്കാനറിയുന്ന താരത്തിന് ഇത്രയും തുക മുടക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ആരാധകർ ചോദിച്ചത്. കൂടാതെ ആ തുകയ്ക്ക് ഇംഗ്ലീഷ് താരം വിൽ ജാക്സിനെ തിരിച്ച് വിളിക്കുന്നതായിരുന്നു നല്ലത്, തുടങ്ങീ വിമർശനങ്ങൾ ആർസിബിയ്ക്ക് നേരെ ഉയർന്നു.
ഗുജറാത്തിനെതിരെ അർദ്ധസെഞ്ചുറി നേടുകയും സിഎസ്കെയ്ക്കെതിരെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും താരം പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സ്ഥിരത കാണിക്കുന്നില്ലെന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
സാൾട്ട് ഔട്ട് ആവുമ്പോൾ ആർസിബിയുടെ സ്‌കോർ 3.5 ഓവറിൽ 61 റൺസ് ആയിരുന്നു. എന്നാൽ സാൾട്ട് പുറത്തായതോടെ ആർസിബിയുടെ സ്‌കോർ ബോർഡിന്റെ വേഗതയും കുറഞ്ഞു.


