in , ,

LOVELOVE

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷവാർത്ത, എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനം ഏറ്റെടുക്കാൻ സാധ്യതകളേറുന്നു….

നിലവിലെ പരിശീലകൻ രാൾഫ് രാഗ്നിക്ക് സീസൺ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയതോടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകരെ തേടുന്നത്.പി എസ് ജി പരിശീലകൻ മൗറീസിയോ പോച്ചേട്ടിനോയും റയൽ മാഡ്രിഡ്‌ പരിശീലകൻ കാർലോസ് അഞ്ചേലോട്ടിയും യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് സന്തോഷ വാർത്ത. അജാക്സിന്റെ സൂപ്പർ പരിശീലകൻ എറിക് ടെൻ ഹാഗ് മാഞ്ചേസ്റ്റർ യുണൈറ്റഡ് അടുത്ത സീസണിലേക്ക് കരാർ ഒപ്പിടുമെന്ന് ഏറെകുറെ വ്യക്തമായിരിക്കുന്നു.

മാഞ്ചേസ്റ്റർ ഈവെനിംഗ് ന്യൂസ്‌ പുറത്തു വിട്ട റിപ്പോർട്ട്‌ പ്രകാരം അദ്ദേഹം ഇംഗ്ലീഷ് ഭാഷ സ്വയതമാക്കാൻ ശ്രമിക്കുകയാണ്. ഈ ഒരു പ്രവർത്തി ഇംഗ്ലണ്ടിലേക്കുള്ള അദ്ദേഹത്തിന്റെ കടന്നു വരവിനെ സൂചിപ്പിക്കുന്നതാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പക്ഷെ ടെൻ ഹാഗ് യുണൈറ്റഡുമായിയുള്ള റൂമറുകൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞുവെങ്കിലും നെതർലാൻഡ്‌സിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ മാഞ്ചേസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ശുഭസൂചനയാണ്.

നിലവിലെ പരിശീലകൻ രാൾഫ് രാഗ്നിക്ക് സീസൺ അവസാനത്തോടെ പരിശീലക സ്ഥാനം ഒഴിയുമെന്ന് വ്യക്തമാക്കിയതോടെയാണ് മാഞ്ചേസ്റ്റർ യുണൈറ്റഡ് പുതിയ പരിശീലകരെ തേടുന്നത്.പി എസ് ജി പരിശീലകൻ മൗറീസിയോ പോച്ചേട്ടിനോയും റയൽ മാഡ്രിഡ്‌ പരിശീലകൻ കാർലോസ് അഞ്ചേലോട്ടിയും യുണൈറ്റഡ് പരിശീലക സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്.

നെയ്മറുടെ പ്രിയപ്പെട്ട താരം മെസ്സിയല്ല, ആദ്യ മൂന്നിൽ ക്രിസ്ത്യനോയുമില്ല..

ഈ സീസണ് സഹലിന്റെ കരിയറിലെ വഴിതിരിവ്…