in ,

LOVELOVE

തേവാട്ടിയ ഇനി മഹിക്കൊപ്പം..

ഇന്നലെത്തെ മത്സരത്തിൽ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്‌ ഗില്ലിന്റെ 96 റൺസിലും അവസാന ഓവറിലെ തേവാട്ടിയുടെ രണ്ട് കൂറ്റൻ സിക്സറുകളുടെയും സഹായത്തോടെ പഞ്ചാബിനെ ആറു വിക്കറ്റിന് തകർത്തു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ ഗുജറാത്ത്‌ ടൈറ്റാൻസ്‌ പഞ്ചാബ് കിങ്‌സിനെതിരെ ആവേശകരമായ വിജയം നേടിയപ്പോൾ ഗുജറാത്ത്‌ ടൈറ്റാൻസ്‌ താരം രാഹുൽ ടെവാട്ടിയ സ്വന്തമാക്കിയത് ലോകത്തിൽ നാലു താരങ്ങളും ഇന്ത്യയിൽ നിന്ന് ധോണിയും മാത്രം സ്വന്തമാക്കിയ അപൂർവ റെക്കോർഡ്.

ഒരു പ്രൊഫഷണൽ ട്വന്റി ട്വന്റി മത്സരത്തിൽ അവസാന 2 പന്തിൽ 12 റൺസ് ജയിക്കാൻ വേണ്ടപ്പോൾ തുടരെ രണ്ട് സിക്സ് നേടി ടീമിനെ വിജയപ്പിച്ച നാലാമത്തെ താരമെന്ന റെക്കോർഡാണ് അദ്ദേഹം സ്വന്തമാക്കിയത്.

2014 ചാമ്പ്യൻസ് ലീഗ് ട്വന്റി ട്വന്റി യിൽ മിച്ചൽ മാർഷാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്.2016 ഇന്ത്യൻ പ്രീമിയർ ലീഗിൽ അക്സർ പട്ടേലിനെ തുടരെ രണ്ട് സിക്സറുകൾ പായിച്ചു കൊണ്ടാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്നലെത്തെ മത്സരത്തിൽ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത്‌ ഗില്ലിന്റെ 96 റൺസിലും അവസാന ഓവറിലെ തേവാട്ടിയുടെ രണ്ട് കൂറ്റൻ സിക്സറുകളുടെയും സഹായത്തോടെ പഞ്ചാബിനെ ആറു വിക്കറ്റിന് തകർത്തു.

നിർണായക താരങ്ങൾ ടീമിൽ തുടരും, ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്ത ഉടൻ വരും: കരോളിൻസ്

ഡെവലപ്പ്മെന്റ് ലീഗിന്റെ ഫിക്സചർ പുറത്ത്..