in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

സൂപ്പർ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് അവസാനിപ്പിച്ചിട്ടില്ല.

ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് സുഹൈർ വ്യക്തമാക്കിയിരുന്നു.മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ഇന്നലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസണിലെ തങ്ങളുടെ രണ്ടാമത്തെ സൈനിങ് നടത്തിയത്. ചർച്ചിൽ ബ്രദയേഴ്‌സിൽ നിന്ന് ബ്രയസ് മിറാണ്ടയും  സൗരവ് മണ്ഡലിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് ഇത് വരെ സ്വന്തമാക്കിയത്. സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത താരം ആരാണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.

ലഭിക്കുന്ന ഏറ്റവും റിപ്പോർട്ടുകൾ പ്രകാരം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ മലയാളി സൂപ്പർ താരം വി പി സുഹൈറിന് വേണ്ടിയുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്‌സ് ഉപേക്ഷിച്ചിട്ടില്ല. നോർത്ത് ഈസ്റ്റിന് മുന്നിൽ വമ്പൻ ഓഫറുകളാണ് ബ്ലാസ്റ്റേഴ്‌സ് വെച്ചിരുന്നത് . എന്നാൽ നോർത്ത് ഈസ്റ്റ്‌ ഈ ഓഫറുകൾ സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.

രണ്ട് താരങ്ങളും ട്രാൻസ്ഫർ ഫീസും അടങ്ങുന്ന ഓഫറാണ് താരത്തിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടു വെച്ചത്. യുവ താരം ഗിവ്സൺ സിങ്ങും മലയാളി താരം പ്രശാന്തുമാണ് ഈ രണ്ട് താരങ്ങൾ. മാത്രമല്ല ഈ ട്രാൻസ്ഫർ ഫീസ് എത്രയാണെന്ന് വ്യക്തമല്ല.

ബ്ലാസ്റ്റേഴ്‌സ് കളിക്കാൻ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് സുഹൈർ വ്യക്തമാക്കിയിരുന്നു.മോഹൻ ബഗാനിൽ നിന്നാണ് താരം നോർത്ത് ഈസ്റ്റിലേക്കെത്തിയത്.കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് വേണ്ടി 19 മത്സരങ്ങളിൽ നിന്ന് നാല് ഗോളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ലോകകപ്പിൽ ഇന്ത്യയുടെ എതിരാളികളിൽ ബ്രസീലും..

ഇന്ത്യക്ക് താല്പര്യമുണ്ടെകിൽ സൗഹൃദ മത്സരം കളിക്കാൻ തയ്യാറാണെന്ന് റഷ്യ..