in ,

LOLLOL LOVELOVE OMGOMG CryCry

ഇതെന്ത് കളി? പാകിസ്ഥാൻ 286 ഗോളടിച്ചോ!!; ക്രിക്കറ്റ് ലോകകപ്പിനെ കുറിച്ച് യൂറോപ്പിൽ നടന്ന ചർച്ച കണ്ട് നോക്കൂ

10 രാജ്യങ്ങൾ മാത്രം പങ്കെടുക്കുന്ന ടൂർണമെന്റിനെ ലോകകപ്പായി പരിഗണിക്കേണ്ടതുണ്ടോ എന്നാ ചോദ്യം സമൂഹ മാധ്യമങ്ങളിൽ നടക്കുമ്പോൾ ഇതിനൊക്കെ ക്രിക്കറ്റ് ആരാധകർ കൃത്യമായ മറുപടിയും നൽകുന്നുണ്ട്.

ഐസിസി ക്രിക്കറ്റ് മാമാങ്കത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ചതിന് പിന്നാലെ ക്രിക്കറ്റുമായും ക്രിക്കറ്റ് വേൾഡ് കപ്പുമായും ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടക്കുകയാണ്. ഏകദിന ക്രിക്കറ്റിന്റെ പ്രസക്തി നഷ്ടമായി എന്നതടക്കമുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി നടക്കുകയാണ്.

10 രാജ്യങ്ങൾ മാത്രം പങ്കെടുക്കുന്ന ടൂർണമെന്റിനെ ലോകകപ്പായി പരിഗണിക്കേണ്ടതുണ്ടോ എന്നാ ചോദ്യം സമൂഹ മാധ്യമങ്ങളിൽ നടക്കുമ്പോൾ ഇതിനൊക്കെ ക്രിക്കറ്റ് ആരാധകർ കൃത്യമായ മറുപടിയും നൽകുന്നുണ്ട്.

ഫുട്ബോൾ ആരാധകരും ക്രിക്കറ്റ് ആരാധകരും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്ക് പോര് നടക്കുമ്പോൾ ട്വിറ്ററിൽ (x) നടന്ന ഒരു ചർച്ച ശ്രദ്ധ നേടുകയാണ്. ക്രിക്കറ്റ് ലോകകപ്പുമായി ബന്ധപ്പെട്ടതാണ് ഈ ചർച്ച.

ഫുട്ബോൾ താരം ഹസാർഡിന്റെ പാരഡി അക്കൗണ്ട് എന്ന് അവകാശപ്പെടുന്ന HazaedPxcked എന്ന അക്കൗണ്ട് പാക്കിസ്ഥാൻ- നെതർലാൻഡ് മത്സരത്തിന്റെ ഒരു അപ്ഡേഷൻ പങ്ക് വെച്ചിരുന്നു. മത്സരത്തിന്റെ സ്കോർ ബോർഡ്‌ പങ്ക് വെച്ച് ‘come outside’ എന്നാ തലക്കെട്ടാണ് ഇവർ നൽകിയത്.

എന്നാൽ ഈ പോസ്റ്റിന്റെ താഴെ വന്ന കമന്റുകളാണ് രസകരം. ഇതെന്ത് കളിയാണെന്നും എങ്ങനെയാണ് പാക്കിസ്ഥാൻ 286 ഗോളുകൾ അടിച്ചത് എന്നുമാണ് ഇതിന് താഴെ വരുന്ന കമന്റുകൾ. ക്രിക്കറ്റിന് യൂറോപ്പിൽ യാതൊരു ജനകീയത ഇല്ലെന്ന് ചിലർ ഈ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് പങ്ക് വെച്ച് കൊണ്ട് പറയുന്നു.

മുംബൈ സിറ്റിക്കെതിരെ തുറന്നടിച്ച് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ കരോലിസ്

രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്ക് പരിക്ക്; സീസൺ നഷ്ടമായേക്കും; വമ്പൻ തിരിച്ചടി