FootballIndian Super LeagueKBFCSports

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിക്കിന്റെ ഭീതി; രണ്ട് താരങ്ങൾക്ക് പരിക്ക്

നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിക്കും ഭീതി വിതയ്ക്കുകയാണ്. നിലവിൽ രണ്ട് വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോർട്ട്.

കേരളാ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ്. നവംബർ മൂന്നിന് വൈകുന്നേരം 4:30 ന് നടക്കുന്ന പോരാട്ടത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഗ്രൂപ്പ് ചാമ്പ്യന്മാർക്ക് മാത്രമാണ് സെമി ഫൈനൽ പ്രവേശനം എന്നതിനാൽ ബ്ലാസ്റ്റേഴ്സിന് മത്സരം നിർണായകമാണ്. എന്നാൽ നിർണായക പോരാട്ടത്തിന് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിക്കും ഭീതി വിതയ്ക്കുകയാണ്. നിലവിൽ രണ്ട് വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിലാണെന്നാണ് റിപ്പോർട്ട്.

പോർച്ചുഗീസ് താരം ടിയാഗോ ആൽവസാണ് പരിക്കിന്റെ ഭീതിയിലുള്ള ആദ്യ താരം. ഗുരുതരമായ പരിക്കൊന്നുമില്ലെങ്കിലും താരത്തെ ഒരു മുൻ കരുതൽ എന്ന നിലയിൽ രാജസ്ഥാൻ യൂണൈറ്റഡിനെതിരെയുള്ള ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരിക്കിന്റെ ഭീതിയിലുള്ളതിനാൽ തന്നെ താരം രണ്ടാം മത്സരത്തിലും ആദ്യ ഇലവനിൽ ഉണ്ടാവില്ല. എന്നാൽ രണ്ടാം മത്സരത്തിൽ താരം ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരിക്കിന്റെ പിടിയിലുള്ള രണ്ടാമത്തെ താരം നോഹ സദോയിയാണ്. കാൽ തുടയ്ക്ക് ചെറിയ പരിക്കുള്ള താരത്തെ ആദ്യ മത്സരത്തിലെ ആദ്യ ഇലവനിൽ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ബെഞ്ചിൽ നിന്നാണ് താരം സ്റ്റാർട്ട് ചെയ്തത്. എന്നാൽ മത്സരത്തിൽ താരത്തിന്റെ പരിക്ക് പ്രകടമായിരുന്നു. സാധാരണ ഗതിയിലുള്ള ഒരു പ്രകടനം തരത്തിൽ നിന്നും പ്രസ്തുത മത്സരത്തിൽ നിന്നുണ്ടായിരുന്നില്ല. അതിനാൽ താരത്തെ വെച്ച് പരിശീലകൻ ഡേവിഡ് കറ്റാല റിസ്‌ക്കെടുക്കുമോ എന്നതും കണ്ടറിയേണതുണ്ട്.