in ,

LOVELOVE OMGOMG

ഏറ്റവും കൂടുതൽ പേർ കണ്ട അന്താരാഷ്ട്ര മത്സരം;ഡിജിറ്റൽ ലോകത്തും റെക്കോർഡിട്ട് ഇന്ത്യ-പാക് മത്സരം; ഇന്നലെ ഹോട്സ്റ്റാറിൽ മത്സരം കണ്ടവരുടെ കണക്കുകൾ പുറത്ത് വിട്ടു

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്ഥാനും. എപ്പോഴെല്ലാം ഇവർ തമ്മിൽ ഏറ്റ്മുട്ടുന്നുവോ അതിന് മണിക്കൂറുകൾക്ക് മുമ്പ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാറുണ്ട്. ടെലിവിഷൻ റേറ്റിങ്ങിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വൻ ഉയർച്ചയും ഉണ്ടാവാറുണ്ട്.ഇന്നലെ ഏഷ്യ കപ്പിൽ ഇരുവരും പോരാടിയപ്പോൾ ഡിജിറ്റൽ ലോകത്തും പുതിയ ഒരു റെക്കോർഡ് പിറന്നിരിക്കുകയാണ്.

ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ബദ്ധവൈരികളാണ് ഇന്ത്യയും പാകിസ്ഥാനും. എപ്പോഴെല്ലാം ഇവർ തമ്മിൽ ഏറ്റ്മുട്ടുന്നുവോ അതിന് മണിക്കൂറുകൾക്ക് മുമ്പ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാറുണ്ട്. ടെലിവിഷൻ റേറ്റിങ്ങിലും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വൻ ഉയർച്ചയും ഉണ്ടാവാറുണ്ട്.

ഇന്നലെ ഏഷ്യ കപ്പിൽ ഇരുവരും പോരാടിയപ്പോൾ ഡിജിറ്റൽ ലോകത്തും പുതിയ ഒരു റെക്കോർഡ് പിറന്നിരിക്കുകയാണ്. ഇന്നലെ ഹോട്സ്റ്റാറിൽ ഇന്ത്യ- പാക് മത്സരം കണ്ടത് 1.3 കോടി ആൾക്കാരാണ്.

ഹോട്സ്റ്റാറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ ഒരേ സമയം കണ്ട അന്താരാഷ്ട്ര മത്സരം എന്ന റെക്കോർഡ് ആണ് ഇന്ത്യ-പാക് മത്സരത്തിലൂടെ ഹോട്സ്റ്റാർ സ്വന്തമാക്കിയത്.

ഏറ്റവും കൂടുതൽ പേർ കണ്ട അന്താരാഷ്ട്ര മത്സരം ഇന്നലത്തെ ഇന്ത്യ-പാക് മത്സരമാണെങ്കിലും ഹോട്സ്റ്റാറിലൂടെ ഏറ്റവും കൂടുതല്‍ പേര്‍ ഒരേസമയം കണ്ട ക്രിക്കറ്റ് മത്സരം ഇതല്ല. 2019ലെ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്ലും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനല്‍ മത്സരമാണ് ഹോട്സ്റ്റാറിന്‍റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍പേര്‍ ഒരേസമയം കണ്ട ക്രിക്കറ്റ് മത്സരം. അന്ന് 1.8 കോടി പേരാണ് ഫൈനല്‍ മത്സരം ഹോട് സ്റ്റാറിലൂടെ കണ്ടത്.

2019ലെ തന്നെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരം ഒരേസമയം 1.2 കോടി പേര്‍ തത്സമയം കണ്ടതാണ് മൂന്നാം സ്ഥാനത്ത്.

OFFICIAL: ബ്ലാസ്റ്റേഴ്സിൽ നിന്നും 3 താരങ്ങൾ പുറത്ത്..

മാതൃകയാക്കിയത് ധോണിയുടെ തന്ത്രം; പാകിസ്ഥാനെതിരെയുള്ള മത്സരത്തിന് ശേഷം ഹാർദിക് പാണ്ട്യ പറഞ്ഞത് കേട്ടോ (വീഡിയോ കാണാം)