in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ജോസുവിന്റെ ബ്ലാസ്റ്റേഴ്‌സ് ഫാൻപവർ കണ്ട് ഞെട്ടി സ്പാനിഷ് ക്ലബ്ബ്‌

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയുടെ ഫാൻപവറിൽ വീണുപോയിരിക്കുകയാണ് സ്പാനിഷ് ക്ലബ്‌ ue figueres. 2023 വരെയുള്ള ഒരു സീസൺ കരാറിൽ ഒപ്പുവെച്ച ജോസുവിന്റെ ട്രാൻസ്ഫർ വാർത്തയറിഞ്ഞു ഓടിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻപവർ സ്പാനിഷ് ക്ലബ്ബിന് മുന്നിൽ കാണിച്ചുകൊടുത്തത്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത താരമാണ് സ്പാനിഷ് താരമായ ജോസു പ്രീറ്റോ കുര്യാസ്. 2015, 2016-2017 സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായമണിഞ്ഞ ജോസു ആരാധക മനസ്സ് കവർന്നെടുത്തതിന് ശേഷമാണ് ടീം വിടുന്നത്. അതിനാൽ തന്നെ ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ മനസ്സുകളിൽ ജോസുവിന് വലിയ സ്ഥാനമാണുള്ളത്.

കഴിഞ്ഞ ദിവസമാണ് ജോസു പ്രീറ്റോ കുര്യാസിനെ സ്വന്തമാക്കിയതായി കാറ്റലോണിയൻ പ്രീമിയർ ലീഗ് ക്ലബ്ബായ ue figueres ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചത്. ജോസുവിന്റെ ഫോട്ടോയുമായി നടത്തിയ ഈ ഒഫീഷ്യൽ ട്വീറ്റിന്റെ റീച് കണ്ട് അമ്പരന്നിരിക്കുകയാണ് ue figueres.

10K+ ഫോളോവേർസുള്ള, സാധാരണ ശരാശരി 20-ൽ താഴെ ലൈക്‌ ലഭിക്കുന്ന തങ്ങളുടെ ട്വിറ്റെർ അക്കൗണ്ടിൽ ജോസുവിന്റെ ഒഫീഷ്യൽ പ്രഖ്യാപനത്തിന്റെ പോസ്റ്റിനു കിട്ടിയത് 1K+ ലൈക്സ് ആണ്. അതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻ പവർ കണ്ട് അമ്പരന്നിരിക്കുകയാണ് സ്പാനിഷ് ക്ലബ്ബ്‌ ue figueres.

‘കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഇന്ത്യയിലും എഫ്.സി സിൻസിനറ്റിക്കൊപ്പം അമേരിക്കയിലും ജോസു തന്റെ മുദ്ര പതിപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയാവുന്നതാണ്. പക്ഷെ ഇത്രമാത്രം ജോസുവിന് ഫാൻ പവർ ഉള്ളത് ഞങ്ങൾക്കറിയുമായിരുന്നില്ല’ എന്നാണ് ue figueres തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ പിന്നീട് പങ്കുവെച്ച വാക്കുകൾ .

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയുടെ ഫാൻപവറിൽ വീണുപോയിരിക്കുകയാണ് സ്പാനിഷ് ക്ലബ്‌ ue figueres. 2023 വരെയുള്ള ഒരു സീസൺ കരാറിൽ ഒപ്പുവെച്ച ജോസുവിന്റെ ട്രാൻസ്ഫർ വാർത്തയറിഞ്ഞു ഓടിയെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫാൻപവർ സ്പാനിഷ് ക്ലബ്ബിന് മുന്നിൽ കാണിച്ചുകൊടുത്തത്.

സഹൽ മുൻനിരയിൽ, ബ്ലാസ്റ്റേഴ്സിന്റെ മൂല്യമേറിയ 10 താരങ്ങൾ ഇവരാണ്

കരോലിസ് സ്കിൻകിസ്ന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ഇങ്ങനെയാണ്