in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സഹൽ മുൻനിരയിൽ, ബ്ലാസ്റ്റേഴ്സിന്റെ മൂല്യമേറിയ 10 താരങ്ങൾ ഇവരാണ്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിനു തയ്യാറെടുക്കുന്ന താരസമ്പന്നമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കൂടുതൽ മാർക്കറ്റ് വിലയുള്ള 10 താരങ്ങളുടെ ലിസ്റ്റ് ആണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിനു തയ്യാറെടുക്കുന്ന താരസമ്പന്നമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കൂടുതൽ മാർക്കറ്റ് വിലയുള്ള 10 താരങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു

കഴിഞ്ഞ സീസണിൽ കയ്യെത്തും ദൂരത്ത് നഷ്ടമായ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം നേടിയെടുക്കാൻ വേണ്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതുസീസണിലേക്ക് തയ്യാറെടുക്കുന്നത്. നായകൻ അഡ്രിയാൻ ലൂണ, മാർക്കോ ലെസ്‌കോവിച്ച് എന്നീ വിദേശ താരങ്ങളെ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ്ങായി ഗ്രീക്ക്-ഓസ്ട്രേലിയൻ താരമായ അപോസ്‌റ്റോലാസ് ജിയാനുവിനെ പ്രഖ്യാപിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതുസീസണിനു തയ്യാറെടുക്കുന്ന താരസമ്പന്നമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കൂടുതൽ മാർക്കറ്റ് വിലയുള്ള 10 താരങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് സൂപ്പർ പവർ ഫുട്ബോൾ. വിദേശ താരങ്ങളായ ലൂണ, ലെസ്കോവിച്, അപോസ്‌റ്റോലാസ് ജിയാനു എന്നീ താരങ്ങൾ ആദ്യ 10-ൽ ഇടം നേടിയിട്ടുണ്ട്.

മലയാളി താരമായ സഹൽ അബ്ദുസമദ് മൂന്നാമതാണ്. യഥാക്രമം അഡ്രിയാൻ ലൂണ, അപോസ്‌റ്റോലാസ് ജിയാനു എന്നിവരാണ് സഹലിന് മുന്നിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. എന്തായാലും കേരള ബ്ലാസ്റ്റഴ്സിന്റെ ഏറ്റവും കൂടുതൽ മാർക്കറ്റ് വിലയുള്ള 10 താരങ്ങളുടെ ലിസ്റ്റ് ചുവടെ കൊടുക്കുന്നു:-

10. ഹെർമൻജോത് ഖബ്ര – 1.04 കോടി ഇന്ത്യൻ രൂപ.

9. ഹോർമീപാം റുയിവ – 1.25 കോടി ഇന്ത്യൻ രൂപ.

8. നിഷു കുമാർ – 1.25 കോടി ഇന്ത്യൻ രൂപ.

7. ബ്രെയിസ് മിറാൻഡ – 1.45 കോടി ഇന്ത്യൻ രൂപ.

6. മാർക്കോ ലെസ്‌കോവിച്ച് – 1.45 കോടി ഇന്ത്യൻ രൂപ.

5. ജീക്സൺ സിങ് – 1.66 കോടി ഇന്ത്യൻ രൂപ.

4. പ്രഭ്ശുകൻ ഗിൽ – 1.66 കോടി ഇന്ത്യൻ രൂപ.

3. സഹൽ അബ്ദുസമദ് – 1.87 കോടി ഇന്ത്യൻ രൂപ.

2. അപോസ്‌റ്റോലാസ് ജിയാനു – 2.5 കോടി ഇന്ത്യൻ രൂപ.

1. അഡ്രിയാൻ ലൂണ – 7.08 കോടി ഇന്ത്യൻ രൂപ.

എ എഫ് സി കപ്പ്‌ ജയിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് എ ടി കെ പരിശീലകൻ..

ജോസുവിന്റെ ബ്ലാസ്റ്റേഴ്‌സ് ഫാൻപവർ കണ്ട് ഞെട്ടി സ്പാനിഷ് ക്ലബ്ബ്‌