സഞ്ജു വീണ്ടും ഒഴിവാക്കപ്പെട്ടു പകരം വിക്കറ്റ് കീപ്പർ ബാറ്റസ്മാനായി ഇഷാൻ കിഷാനാണ് സ്ഥാനം കൊടുത്തത്.സഞ്ജുവിനെ ഒഴിവാക്കുന്നത് പതിവാണ് അവസാനം ഇഷാനെ സാധ്യത കൂടുതലായിരുന്നു.
സഞ്ജുവാകട്ടെ, കിട്ടിയ അവസരങ്ങളില്‍ എല്ലാ പൊസിഷനുകളിലും തന്റെ ക്മികച്ച പ്രകടനം ലോകത്തിന് കാണിച്ചു കൊടുത്തിട്ടുണ്ട്. നല്ല ബൗളിംഗ് പിച്ചുകളില്‍ കിഷന്‍ ഇപ്പോഴും രണ്ടക്കം കടക്കുമോയെന്ന് ഉറപ്പില്ല.
സഞ്ജുവിനെ ടീമിന് പുറത്തേക്ക് പലപ്പോഴും തള്ളുന്നത് ഇന്ത്യൻ ടീമിന്റെ നായകൻ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മുംബൈ ലോബിയാണോ? മുംബൈ ഇന്ത്യന്‍സിലെ തന്റെ സഹതാരങ്ങളായ സുര്യയ്ക്കും ഇഷാനും പലപ്പോഴും അനര്‍ഹമായ പരിഗണന കിട്ടുന്നുവെന്നത് പരസ്യമായ രഹസ്യമാണ്.
രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാക്കിയതാകും ചിലപ്പോള്‍ സഞ്ജുവിനെ രോഹിതിന് പിടിക്കാതെ പോവുന്നതും സംശയവും നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യം പോലുമാകാത്ത താരത്തെ രാജസ്ഥാന്‍ ക്യാപ്റ്റനാക്കിയതു കൊണ്ട് വ്പകയാണോ രോഹിതിന്റെ മനസ്സിൽ എന്നും സൂചനയുണ്ട്.