in

LOVELOVE OMGOMG CryCry

റയലിൽ രണ്ട് CR7 ഉണ്ടായിരുന്നു, എക്കാലത്തെയും മികച്ച ഡിഫെൻഡർ അവനാണ്…

റാമോസ് തീർച്ചയായും അത് ചെയ്യും. റാമോസ് ഒരു മോൺസ്റ്ററാണ് . മറ്റുള്ളവരേക്കാൾ 80% സെർജിയോ റാമോസിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.”

Ramos Cristiano Ronaldo and Pepe

പാരീസ് സെന്റ് ജെർമെയ്ൻ സെർജിയോ റാമോസിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്, അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം നടക്കുന്ന PSG-യുടെ ആദ്യ മത്സരത്തിൽ മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റൻ അരങ്ങേറ്റം കുറിക്കാൻ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു .

ഫ്രാൻസ് ഇന്റർനാഷണൽ താരമായ പ്രെസ്നെൽ കിംപെംബെയുടെ നിലവിലെ ഫോം കണക്കിലെടുത്ത് 35 കാരനായ പ്രെസ്നെൽ കിംപെംബെയുടെ സ്ഥാനത്തേക്ക് സെർജിയോ റാമോസ് എത്തും. കൂടാതെ, നബീൽ ജെല്ലിറ്റിനെ പോലെയുള്ള ചില ഫുട്ബോൾ പണ്ഡിതൻമാർ സെർജിയോ റാമോസിനെ ഗ്രൗണ്ടിൽ കാണാൻ വളരെയധികം ആഗ്രഹിക്കുന്നു .

Ramos Cristiano Ronaldo and Pepe

കഴിഞ്ഞ ദിവസം എൽ എക്വിപ് ഡി ഗ്രെഗിൽ സംസാരിക്കുമ്പോൾ ഫുട്ബോൾ പണ്ഡിതനായ നബിൽ ഡിജെലിറ്റ് സെർജിയോ റാമോസിനെ പറ്റിയും തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു .

“റിയൽ മാഡ്രിഡിൽ രണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്നു, ഒന്ന് ആക്രമണത്തിലും ഒന്ന് പ്രതിരോധത്തിലും. സെർജിയോ റാമോസ് തീർച്ചയായും എക്കാലത്തെയും മികച്ച ഡിഫൻഡറാണ്. “

” റാമോസ് എല്ലാം നേടിയിട്ടുണ്ട്, അയാൾക്ക് അവിശ്വസനീയമായ ഒരു വ്യക്തിപ്രഭാവമുണ്ട് . റാമോസ് തന്റെ ടീമംഗങ്ങളെ മെച്ചപ്പെടുത്തുന്നു. റാമോസ് തന്റെ അഭിപ്രായങ്ങൾ മുന്നേറ്റനിരയിലെ സൂപ്പർ താരങ്ങളിലൊരാളോട് പറയണമെന്നുണ്ടെങ്കിൽ പോലും, ഒരു താരത്തിന്റെ കണ്ണുകളിൽ നോക്കി അദ്ദേഹം അത് പറയും , റാമോസ് തീർച്ചയായും അത് ചെയ്യും. റാമോസ് ഒരു രാക്ഷസനാണ്. മറ്റുള്ളവരേക്കാൾ 80% സെർജിയോ റാമോസിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.” – എന്നാണ് നബിൽ ഡിജെലിറ്റ് പറഞ്ഞത്.

തീർച്ചയായിട്ടും സെർജിയോ റാമോസ് ലോകത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ഡിഫെൻഡറും, തന്റെ ടീമിലെ ആരോടെങ്കിലും എന്തെങ്കിലും കാര്യം പറയാൻ തീരുമാനിച്ചാൽ അത് അവരുടെ കണ്ണുകളിൽ തന്നെ നോക്കി പറയുമെന്നാണ് ഫുട്ബോൾ പണ്ഡിതൻ നബിൽ ഡിജെലിറ്റ് പറയുന്നത്.

ലോകത്തിലെ മികച്ച താരമാണെങ്കിലും മെസ്സി PSG-യോട് ഉത്തരവാദിത്തം കാണിക്കണമെന്ന് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്‌…

“ഞങ്ങൾ 10 മിനുട്ട് മാത്രം പരിശീലിച്ചു, കാരണം യുണൈറ്റഡിനെ നേരിടാൻ പെപ്പിന് അറിയില്ലായിരുന്നു”-ഡി ബ്രൂയ്നെ