in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഐ എസ് എല്ലിൽ താൻ നേരിട്ട ഏറ്റവും മികച്ച എതിരാളികൾ ഈ ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് എന്ന് ഗോവ എഫ് സി പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ താൻ നേരിട്ട ഏറ്റവും മികച്ച എതിരാളികളെ പറ്റി മനസ്സ് തുറന്നു നിലവിലെ എഫ് സി ഗോവ പരിശീലകൻ കാർലോസ് പെന.ബ്ലാസ്റ്റേഴ്‌സ് സെൻട്രൽ എന്നാ ഫുട്ബോൾ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌

ഇന്ത്യൻ സൂപ്പർ ലീഗിൽ താൻ നേരിട്ട ഏറ്റവും മികച്ച എതിരാളികളെ പറ്റി മനസ്സ് തുറന്നു നിലവിലെ എഫ് സി ഗോവ പരിശീലകൻ കാർലോസ് പെന.ബ്ലാസ്റ്റേഴ്‌സ് സെൻട്രൽ എന്നാ ഫുട്ബോൾ പേജാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്‌

മെസ്സിയും ഓഗ്ബെച്ചേയുമാണ് ഐ എസ് എല്ലിൽ താൻ നേരിട്ട എതിരാളികളിൽ ഏറ്റവും കടുപ്പമേറിയത്.അവരോട് കളിച്ച രണ്ട് മത്സരം വളരെ കടുപ്പമേറിയതായിരുന്നു.അവരുടെ ഒത്തൊരുമ വളരെ മികച്ചതായിരുന്നു.അവർ ഫിസിക്കലായി കളിക്കുന്ന താരങ്ങളാണ്. അവരോട് കളിക്കാൻ താൻ ഇഷ്ടപെട്ടിരുന്നില്ല.

2019/20 സീസണിലാണ് ഓഗ്ബെച്ചേയും മെസ്സിയും ഒരുമിച്ചു ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിച്ചത്. ഓഗ്ബെച്ചേ കളിച്ച ഒരു സീസണിൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 15 ഗോളുകൾ സ്വന്തമാക്കിട്ടുണ്ട്. തൊട്ട് അടുത്ത സീസണിൽ തന്നെ അദ്ദേഹം മുംബൈ സിറ്റി എഫ് സിയിലേക്ക് കൂടുമാറിയിരുന്നു.

2019/20 സീസണിൽ തന്നെയാണ് മെസ്സിയും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ബൂട്ട് കെട്ടിയത്.ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 18 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും രണ്ട് അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. താരം ഒരു സീസൺ മാത്രമേ ബ്ലാസ്റ്റേഴ്‌സിൽ കളിച്ചിട്ടുള്ളു.

നിലവിലെ എഫ് സി ഗോവ പരിശീലകനാണ് കാർലോസ് പെന.എഫ് സി ഗോവക്ക്‌ വേണ്ടി 43 മത്സരങ്ങളിൽ നിന്ന് രണ്ട് ഗോൾ അദ്ദേഹം നേടിയിട്ടുണ്ട്.ലെഫ്റ്റ് ബാക്കായിട്ടായിരുന്നു അദ്ദേഹം കളിച്ചിരുന്നത്.

പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് ഷൈജു ദാമോദരൻ

ഡയസ് ബ്ലാസ്റ്റേഴ്‌സിലേക്കെത്തില്ല എന്ന് റിപ്പോർട്ടുകൾ..