in , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സിലേക്കെന്ന് ഷൈജു ദാമോദരൻ

സൈനിങ് കഴിഞ്ഞ ആഴ്ച തന്നെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചതാണ്, പക്ഷെ ചില കാരണങ്ങളാൽ അത് നടന്നില്ല, അൽപ്പം വൈകി. താരം മോണ്ടിനെഗ്രോ, സെർബിയ, സ്പെയിൻ അല്ലെങ്കിൽ പോർച്ചുഗൽ തുടങ്ങിയ സെൻട്രൽ സൗത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തന്നെയായിരിക്കാം

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അൽവരോ വസ്കസിന്റെ പകരക്കാരനായെത്തുന്ന സൂപ്പർ താരത്തെ കുറിച്ച് സൂചന നൽകി മലയാളികളുടെ പ്രിയ കമന്റെറ്റർ ഷൈജു ദാമോദരൻ. സെൻട്രൽ സൗത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരു താരത്തെ സ്വന്തമാക്കാൻ ഇനി പേപ്പർ വർക്കുകൾ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ഷൈജു ദാമോദരൻ പറഞ്ഞത്.

“ഞാൻ ഇപ്പോഴും പറയുന്നു അൽവരോ വസ്കസിന്റെ പകരം ബ്ലാസ്റ്റേഴ്‌സിലെത്തുന്ന താരം സെൻട്രൽ സൗത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഒരാളാണ്. താരത്തെ ഐഡന്റിഫൈ ചെയ്തിട്ടുണ്ട്, പേപ്പർ വർക്കുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്.”

“സൈനിങ് കഴിഞ്ഞ ആഴ്ച തന്നെ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചതാണ്, പക്ഷെ ചില കാരണങ്ങളാൽ അത് നടന്നില്ല, അൽപ്പം വൈകി. താരം മോണ്ടിനെഗ്രോ, സെർബിയ, സ്പെയിൻ അല്ലെങ്കിൽ പോർച്ചുഗൽ തുടങ്ങിയ സെൻട്രൽ സൗത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തന്നെയായിരിക്കാം.” – ഷൈജു ദാമോദരൻ പറഞ്ഞു.

നേരത്തെ തന്നെ ഒരു ഇന്റർവ്യുയിൽ അൽവരോ വസ്കസിന്റെ പകരക്കാരനെ കുറിച്ച് ഷൈജു ദാമോദരൻ സൂചന നൽകിയതാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ പോകുന്ന ആ സൂപ്പർ താരം സെൻട്രൽ സൗത്ത് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരൻ തന്നെയാണെന്നാണ് ഷൈജു ദാമോദരൻ ആവർത്തിക്കുന്നത്.

“പണം മോഹിച്ചല്ല”, ടീം വിട്ടതിനു കാരണം വെളിപ്പെടുത്തി മലയാളി താരം ആഷിക് കുരുണിയൻ

ഐ എസ് എല്ലിൽ താൻ നേരിട്ട ഏറ്റവും മികച്ച എതിരാളികൾ ഈ ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ് എന്ന് ഗോവ എഫ് സി പരിശീലകൻ