in

പ്രോ കബഡി ലീഗിലെ രാജാക്കന്മാർ, ഈ പുലിക്കുട്ടികളാണ്

Pro Kabaddi

പുരാതനകാലം മുതൽക്കുതന്നെ ഇന്ത്യക്കാരുടെ പ്രധാന കായികവിനോദങ്ങളിൽ ഒന്നായിരുന്നു കബഡി. എന്നാൽ ക്രിക്കറ്റ് ഉൾപ്പെടെയുള്ള വിനോദങ്ങൾ പ്രൊഫഷണൽ മുഖം സ്വീകരിച്ചു വെള്ളിവെളിച്ചത്തിലേക്ക് കടന്നപ്പോൾ പരമ്പരാഗത കായിക വിനോദങ്ങളിൽ ഒന്നായ കബഡി പതിയെ തിരശ്ശീലയ്ക്കു പിന്നിലേക്ക് മറയുകയായിരുന്നു.

എന്നാൽ ഇന്ന് കബഡി ഇന്ത്യയിലെ തിളക്കമുള്ള പ്രൊഫഷണൽ ഗെയിമുകളിൽ ഒന്നാണ് വെറുമൊരു പരമ്പരാഗത കായിക വിനോദം എന്ന ലേബലിൽ നിന്നും കബഡിക്ക് ഒരു പ്രൊഫഷണൽ മുഖച്ഛായ നൽകി വെളിച്ചത്തിലേക്ക് നയിച്ചത് പ്രോ കബഡി ലീഗ് ആയിരുന്നു.

പ്രോ കബഡി ലീഗിലൂടെ നിരവധി താരങ്ങൾ വെള്ളിവെളിച്ചത്തിലേക്ക് കടന്നുവരികയും, അവരുടെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കുകയും, കബഡി ഒരു പ്രൊഫഷനായി സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തു. പ്രോ കബഡി ലീഗിന്റെ ഇതുവരെയുള്ള ചരിത്രത്തിൽ വളരെയധികം സ്ഥിരതയോടെ കളിച്ചവർ ഇന്ത്യൻ താരങ്ങൾ തന്നെയാണ്.

ഏറ്റവും കൂടുതൽ തവണ ഏറ്റവും മികച്ച പ്രകടനങ്ങൾ നടത്തുന്നവർക്കുള്ള സൂപ്പർ 10 ക്ലബ്ബിൽ അംഗമായ അഞ്ചു താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

59 തവണ സൂപ്പർ 10 ക്ലബ്ബിൽ എത്തിയ പ്രദീപ് നർവാൾ ആണ് പട്ടികയിൽ മുന്നിൽ രണ്ടാം സ്ഥാനത്ത് 40 തവണ സൂപ്പർ 10 ൽ എത്തിയ രാഹുൽ ചൗധരിയാണ്. മനീന്ദർ സിംഗ് മൂന്നാം സ്ഥാനത്തും ദീപക് നിവാസ് ഹൂഡ നാലാം സ്ഥാനത്തും പവൻകുമാർ ശരാവത് അഞ്ചാം സ്ഥാനത്തുമാണ്.

മികച്ച പ്രകടനങ്ങളിലൂടെ പ്രോ കബഡി ലീഗിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളുടെ പട്ടികയിൽ തന്നെയാണ് ഇവരുടെ ഇരിപ്പിടം ഇവർ ഉറപ്പിച്ചിരിക്കുന്നത്.

പരാജയത്തെ ഉറ്റുനോക്കി ഇന്ത്യ, വില്ലിയുടെ നിഷ്കളങ്കമായ ചിരി കൊലച്ചിരിയാകുന്നു

അഭ്യൂഹങ്ങൾക്ക് വിട അവൻ വരുന്നു ചെകുത്താന്മാരുടെ ചോരയുടെ മണമുള്ള ചുകപ്പൻ ജേഴ്സിയിലേക്ക്