ലോക ടെസ്റ്റ് ക്രിക്കറ്റിലെ രാജാക്കന്മാർ ആരായിരിക്കും എന്ന ചിത്രം ഏതാണ്ട് തെളിഞ്ഞു വരുന്നു, ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ്നിരയായ ഇന്ത്യൻ പുലികുട്ടികളെ നിഷ്പ്രഭമാക്കുന്ന കൃത്യതയാർന്ന സ്വിങ്, കട്ടർ എന്നിവ ഉപയോഗിച്ച് ചുറ്റിവരുയുന്ന കാഴ്ചയാണ് നമ്മൾ സതാംപ്ടണിൽ കാണുന്നത്, ഒന്നിനൊന്നു മെച്ചപ്പെട്ട പേസ് റൊട്ടേഷൻ എടുക്കാൻ നായകൻ വില്യംസൻ കാണിക്കുന്ന മിടുക്ക് എടുത്തു പറയേണ്ട ഒന്നാണ്…
കൂടുതലും എടുത്തു പറയേണ്ട വൻ മികവ് ബോള് കൊണ്ടും ബാറ്റ് കൊണ്ടും നിറഞ്ഞാടിയ കെയ്ൽജെയ്‌മസനാണ് രണ്ടാം ഇന്നിഗ്‌സിൽ ഇന്ത്യയുടെ ബാറ്റിങ്നിര രോഹിത് ശർമ്മ ഒഴികെ വേറെ ആർക്കും ഒരു പറയത്തക്ക സംഭാവന നൽകാൻ ആയില്ല എന്നത് ടീം ഇൻഡ്യക് ഒരു വൻ വെല്ലുവിളിയാണ്, ഇനി ഉള്ള അവസാന പ്രതീക്ഷകൾ പന്ത്, ജഡേജ, അശ്വിൻ എന്നിവരായിരുന്നു എന്നാലും ഇവർ എത്ര റൺസ് വരെ ഇൻഡ്യക് ലീഡ് നേടിക്കൊടുക്കും എന്നതാണ്….
ഇന്ത്യൻ പ്രതീക്ഷകളുടെ കേന്ദ്രമായിരുന്ന ഋഷഭ് പന്തിനെ സൗത്തി വിട്ടു കളഞ്ഞപ്പോൾ ഗാബയിലെ പോലെ പന്തിന്റെ വക ഒരു അസാമാന്യ പ്രകടനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇന്ത്യൻ ആരാധകർ. ഏറെ നേരം ആ വിശ്വാസം കാത്തുസൂക്ഷിക്കുവാനും ഋഷഭ് പന്തിന് കഴിഞ്ഞു. എന്നാൽ 40 കടന്ന ഉടനെ
കൂറ്റൻ അടിക്കു ശ്രമിച്ചു പന്തും പുറത്തായി അങ്ങനെ ഇന്ത്യയുടെ ശേഷിക്കുന്ന പ്രതീക്ഷകൾ കൂടി അസ്തമിച്ചു.
ജഡേജയും അശ്വിനും ഇനി എത്ര നേരം കൂടി പിടിച്ചു നിൽക്കും എന്ന് മാത്രമായിരുന്നു അറിയുവാൻ ഉള്ളത്, അതിനും തീരുമാനമായി ഇനി കിവികകൾക്ക് ജയിക്കാൻ 53 ഓവറുകളിൽ നിന്നും വെറും 139 റൺസ് മാത്രം മതി. ഇന്ത്യ തോൽവിയെ ഉറ്റു നോക്കുമ്പോഴും ആരാധകർ എവിടെയോ ഒരു പ്രതീക്ഷയോടെ തിരിനാളം കാത്തുസൂക്ഷിക്കുന്നുണ്ട്
ഇന്ത്യയുടെ വാലറ്റം ഒരു കൂട്ടപ്പൊരിച്ചിൽ നടത്തുകയും കിവികളുടെ രണ്ടാമിന്നിംഗ്സിൽ ഇന്ത്യയുടെ ബോളിങ് ഡിപ്പാർട്ട്മെന്റിന് അതിവേഗം വിനാശകരമായ പ്രകടനം പുറത്തെടുക്കാനും കഴിഞ്ഞാൽ ഒരുപക്ഷേ മത്സരം കൈപ്പിടിയിൽ എത്തിയേക്കാം എന്നാൽ അതിനു സാധ്യത വളരെ വിദൂരമാണ്. ഒരു സമനില കൊണ്ടുപോലും ആശ്വസിക്കാനാണ് ഇപ്പോൾ ഇന്ത്യൻ ആരാധകർ ശ്രമിക്കുന്നത്.