in

നിശ്ശബ്ദനായയാൾ പാഡ് അഴിക്കാൻ ഒരുങ്ങുകയാണ്, കിവികളുടെ നിശബ്ദനായ പോരാളി

Watling WTC

2009ൽ ഓപ്പണറുടെ റോളിൽ വന്ന ആ നിമിഷം തൊട്ടിന്നുവരെ ആ ടെസ്റ്റ്‌ ടീമിലെ നിർണായക സാനിധ്യമായിരുന്നു വാട്ലിംഗ്,മുൻ നിര തകരുമ്പോൾ ഒരു രാജ്യം മുഴുവൻ ഉറ്റുനോക്കിയവൻ, പലപ്പോഴും വലിയ ബാറ്റിംഗ് കൂട്ടുകെട്ടുകൾ പിറവി കൊള്ളുമ്പോൾ അവിടെ ഒരറ്റത്തു ക്ഷമയോടെ നിലയുറപ്പിച്ചവൻ…

വാട്ലിംഗ് മടങ്ങുമ്പോൾ ന്യൂസിലൻഡിന് വേണ്ടി കൂടുതൽ എതിരാളികളെ പുറത്താക്കിയ കീപ്പർ, കീപ്പർ എന്ന റോളിൽ കിവികൾക്ക് വേണ്ടി കൂടുതൽ റൺസുകൾ സ്വന്തമാക്കിയ താരം, ഒരു ന്യൂസീലൻഡ് കീപ്പറുടെ ഉയർന്ന വ്യക്തിഗത സ്കോർ, എന്നീ നേട്ടങ്ങളെല്ലാം സ്വന്തം പേരിനോടൊപ്പം ചേർക്കുകയാണ്,..

ഒരു ബാറ്റ്‌സ്മാൻ എന്ന നിലയിൽ 8 സെഞ്ച്വറികളുള്ള കരിയർ, ന്യൂസിലൻഡിന്റെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ആറാം വിക്കറ്റിലെയും 7ആം വിക്കറ്റിലെയും റെക്കോർഡ് കൂട്ടുകെട്ടുകളിലെ സാന്നിധ്യം, ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ഇരട്ട ശതകം സ്വന്തമാക്കിയ ഒൻപതാമത്തെ കീപ്പർ, ന്യൂസിലൻഡിന് വേണ്ടി ഇരട്ട ശതകം സ്വന്തമാക്കിയ ആദ്യ വിക്കെറ്റ് കീപ്പർ..

2014 ലെ ഇന്ത്യയുടെ കിവീസ് ടൂറിലാണ് വാട്‍ലിങ്ങിന്റെ ബാറ്റിംഗ് മികവിനെ കൂടുതൽ അടുത്തറിയുന്നത്, ആ ടൂറിനെ കുറിച്ചോർക്കുമ്പോൾ ആദ്യം ഓർമ്മയിലെത്തുന്നത് മക്കല്ലത്തിന്റെ ആ ട്രിപ്പിൾ സെഞ്ചുറിയാവും,വെല്ലിംഗ്ടണിൽ സെക്കന്റ്‌ ഇന്നിങ്സിൽ 52/3 എന്ന നിലയിൽ ആധിതേയർ തകരുമ്പോൾ ക്രീസിലേക്കെത്തി മക്കുല്ലം ഇന്ത്യൻ ബോളേഴ്സിനെ തല്ലി തകർത്തു നേടിയ ആ റെക്കോർഡ് സ്കോർ.

അവിടെ ടീം സ്കോർ 92/5 എന്ന നിലയിലേക്ക് എത്തുന്ന നിർണായക സാഹചര്യത്തിൽ അയാളോടൊപ്പം കൂടിയ വാട്ലിങ്ങും തന്റെ റോൾ മനോഹരമാക്കിയിരുന്നു റെക്കോർഡ് കൂട്ടുകെട്ടായ 352 റൺസുകൾ പിറവി കൊള്ളുമ്പോൾ 124 റൺസുമായി വാട്ലിംഗും തന്റെ സാനിധ്യം അറിയിച്ച ടെസ്റ്റ്‌..

ശ്രീലങ്കക്കെതിരെ അതെ വേദിയിൽ വീണ്ടുമയാൾ ഒരിക്കൽ കൂടി ആ റോൾ അവിസ്മരണീയമാക്കുമ്പോൾ മറുഭാഗത്തു കൂട്ടിന് വില്യംസൻ എന്ന നായകനായിരുന്നു അവിടെ പിറവി കൊണ്ടത് 365 റൺസിന്റെ കൂട്ടുകെട്ട്, അന്നും അയാൾ 142 റൺസോടെ പുറത്താവാതെ നിൽക്കുകയാണ്…

അപ്പോഴും ആ ടെസ്റ്റ്‌ കരിയറിലെ മികച്ച ഇന്നിങ്‌സായി കണക്കാക്കുന്നത് ആ ഇരട്ട ശതകമാണ് ബ്രോഡിനെയും അർച്ചറെയുമൊക്കെ നേരിട്ട് ബെ ഓവലിലെ ആ ട്രിക്കി പിച്ചിൽ 11 മണിക്കൂറോളം ചിലവിട്ട് അയാൾ കിവികളെ താങ്ങി നിർത്തിയ 473 ബോളുകൾ അവിടെ 205 റൺസുകളുമായി തലയുയർത്തി മടങ്ങുന്ന വാട്ലിംഗ് ആ ശക്തമായ ക്യാരക്റ്റർ വിളിച്ചോതിയ ഇന്നിങ്സ്

ടെസ്റ്റിൽ ആറാം നമ്പറിൽ ബാറ്റേന്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയൊരു ടാസ്ക് ആണെന്നിരിക്കെ ആ പൊസിഷനിൽ അയാൾ നേടിയ റൺസുകൾ വാട്‍ലിങ്ങിലെ മികച്ച ബാറ്റ്‌സ്മാനെ തുറന്നു കാട്ടുന്നുണ്ട്,അയാളുടെ അരങ്ങേറ്റത്തിന് ശേഷം ആ സ്ഥാനത് അയാളേക്കാൾ കൂടുതൽ റൺസ് നേടിയ മറ്റൊരു നാമവുമില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്…

ക്രീസിൽ കുറേ നേരം പിടിച്ചു നിന്ന് റൺസുകൾ സ്വന്തമാക്കുന്ന കഠിനാധ്വാനിയായ ബാറ്റ്‌സ്മാൻ ബോളേഴ്സിന്റെ ക്ഷമ പരീക്ഷിച്ചു അവർ ക്ഷീണിതരാവുമ്പോൾ ആ സാഹചര്യം മനോഹരമായി ഉപയോഗിക്കുന്ന ഇന്റലിജന്റ് പ്ലെയർ… ടെസ്റ്റ്‌ കീപ്പർ എന്ന നിലയിൽ അവരുടെ മികച്ചവനായി വാഴ്ത്തപ്പെടുന്നവൻ…

അപ്പോഴും ആരാലും ആഘോഷിക്കപ്പെടാതെ തന്റെ കാലഘട്ടത്തിലെ അണ്ടർ റേറ്റഡ് വിക്കെറ്റ് കീപ്പർ എന്ന ടാഗോടെ എല്ലാം അവസാനിപ്പിക്കാൻ ഒരുങ്ങുകയാണയാൾ…..

ഹാളണ്ടിനെ കിട്ടിയില്ലെങ്കിൽ ചെൽസിക്ക് പ്ലാൻ B ഉണ്ട്

പരാജയത്തെ ഉറ്റുനോക്കി ഇന്ത്യ, വില്ലിയുടെ നിഷ്കളങ്കമായ ചിരി കൊലച്ചിരിയാകുന്നു